0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.2K

സ്ലീവ്ലെസ്സ് വെൽവെറ്റ് ഡ്രെസ്സിട്ട് കഴുത്തിൽ ഒരു കറുത്ത മുത്തുമാലയും അണിഞ്ഞു ഇറങ്ങി വന്ന അഭിരാമിയെ മനസിലാവാതിരുന്ന എന്നോട്

അഭിരാമി : എന്നെ മനസ്സിലായോ? ഇന്നലെ കല്യാണത്തിന് കണ്ടത്...അഭിരാമി, അശ്വതിയുടെ ഫ്രണ്ട്

ഞാൻ : ആ...എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല

എന്റെ അടുത്തേക്ക് വന്ന്

അഭിരാമി : എന്താ ഇവിടെ?

ഞാൻ : ഞാൻ... ഇവിടെ ഒരു മരിപ്പുണ്ടായിരുന്നു അവിടെ വന്നതാ

അഭിരാമി : ആണോ, ആരാ മരിച്ചത്?

ഞാൻ : ഷോപ്പിന്റെ ഓണറുടെ അമ്മാവനാ,അവരെ ഇവിടെ കൊണ്ടുവിടാൻ വേണ്ടി വന്നതാ

അഭിരാമി : മം ഇന്നിനി ഇവിടെയാണോ?

ഞാൻ : അല്ല ഞാൻ വീട്ടിലേക്ക് ഇറങ്ങിയതാ, ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു

അഭിരാമി : ആഹാ എന്നാ വാ ഞാനും അങ്ങോട്ടാ

ഞാൻ : ഏയ്‌ വേണ്ട ഞാൻ ബസ്സിന് പൊക്കോളാം

ചിരിച്ചു കൊണ്ട്

അഭിരാമി : അതെന്താ അശ്വതിയെ പേടിച്ചിട്ടാണോ?

ഞാൻ : ഏയ്‌ അതൊന്നുമല്ല…

അഭിരാമി : എന്നാ താൻ കേറാൻ നോക്ക്, എനിക്കൊരു കമ്പനിയായല്ലോ

എന്ന് പറഞ്ഞ് ഡോറ് തുറന്നു തന്നു, കാറിൽ കയറി

അഭിരാമി : രാത്രി ഒറ്റക്കെങ്ങനെ പോവോന്ന് വിചാരിച്ചിരുന്നതാ, എന്തായാലും അർജുനെ കണ്ടത് ഭാഗ്യമായി

വണ്ടി മുന്നോട്ട് എടുത്ത്

അഭിരാമി : അർജുനെ വീണ്ടും ഇത്ര പെട്ടെന്ന് കാണുമ്മെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

ഞാൻ : ഞാനും..

അഭിരാമി : ഞാൻ കരുതി അർജുനെന്നെ മനസ്സിലായില്ലെന്ന്

ഞാൻ : ആ.. ഇന്നലെ കണ്ടപോലെയല്ലല്ലോ, അതാ പെട്ടെന്ന് മനസ്സിലാവാത്തത്

അഭിരാമി : അതെന്താ അർജുൻ ഇന്നലെ കണ്ടതിനേക്കാൾ വ്യത്യാസം?

അവളെ അടിമുടി

💬 Comments

View all comments