Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
പോയി ഒരു കുപ്പി വെള്ളവും വാങ്ങി വന്ന് അവൾക്ക് കൊടുത്തു, കൈയും വായും കഴുകി തുടച്ച് കൊണ്ട്
വീണ : എത്രയായി?
ഞാൻ : എന്ത്?
വീണ : ക്യാഷ് കൊടുക്കണ്ടേ?
ഞാൻ : അതൊന്നും വേണ്ട താൻ വണ്ടിയെടുക്ക്
വീണ : ഏ.. അതെന്താ?
ഞാൻ : ഞാൻ കൊടുത്ത്
വീണ : എന്തിന് എന്റെ ചെലവല്ലേ താൻ എന്തിനാ കൊടുത്തത് മര്യാദക്ക് ക്യാഷ് മേടിച്ചോ
എന്റെ നേരെ പൈസയും നീട്ടി നിക്കുന്ന അവളോട്
ഞാൻ : ഇത് എന്റെ ചെലവാടോ താൻ പൈസ എടുത്ത് വെക്ക്
വീണ : എന്തിന്റെ ചെലവ്?
ഞാൻ : ഞാനൊരു ബൈക്ക് മേടിച്ചു അതിന്റെ
വീണ : ബൈക്കോ എവിടെ ഞാൻ കണ്ടില്ലല്ലോ
ഞാൻ : ഷോപ്പിൽ തന്റെ വണ്ടിയുടെ അടുത്ത് ഒരു ബൈക്ക് നിപ്പുണ്ടായില്ലേ
വീണ : ആ..
ഞാൻ : അത് തന്നെ
വീണ : ഹമ്.. താനപ്പൊ നുണ പറഞ്ഞതാലേ ദുഷ്ട്ടൻ
ഞാൻ : ദുഷ്ട്ടനോ ഞാനോ ഹ ഹ ഹ ഹ പാവം ഞാൻ
വീണ : ഒരു പാവം വന്നിരിക്കണു ആരെയും വിശ്വസിക്കാൻ കൊള്ളില്ല
ഞാൻ : താൻ അടുത്ത തവണ ചെലവ് ചെയ്തോളു പോരെ
വണ്ടി സ്റ്റാർട്ട് ചെയ്ത്
വീണ : ഞാൻ ഇനി ചെയ്യില്ല ഹമ്, താൻ വന്ന് കേറുന്നുണ്ടോ
വണ്ടിയുടെ പുറകിൽ കയറി
ഞാൻ : വഴക്കാണോ?
ഒന്നും മിണ്ടാതെ അവൾ വണ്ടി മുന്നോട്ടെടുത്തു
ഞാൻ : ഡോ.. എന്തെങ്കിലും ഒന്ന് പറയടോ
മൈൻഡ് ഇല്ലാതെ അവൾ
💬 Comments
View all comments