0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 12.3K

പുറകേ പോയി,മുകളിൽ എത്തിയതും എന്റെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി

വീണ : വാടോ...

എന്ന് പറഞ്ഞവൾ മുന്നോട്ട് നടന്നു,ടെറസിന്റെ പകുതി ഭാഗം ഡ്രസ്സ്‌ വർക്ക്‌ ചെയ്തിരിക്കുവാണ്, അവിടെ ഇരുമ്പിന്റെ ഒരു ടീപ്പോയും അതിനു ചുറ്റുമായി ഇരുമ്പിന്റെ ചാരിയിരിക്കാവുന്ന രണ്ടു ബെഞ്ചും രണ്ടു കസേരയും അപ്പോൾസറി വർക്ക്‌ ചെയ്ത് അടിപൊളിയാക്കി ഇട്ടട്ടുണ്ട്, അതിനകത്തേക്ക് കയറി കസേരയിൽ ഇരുന്ന വീണയോട്

ഞാൻ : ഇതൊക്കെ ആശാന്റെ കലാവിരുതുകൾ ആണോ

വീണ : ആ... എങ്ങനുണ്ട് പൊളിയല്ലേ

ഞാൻ : മം കലക്കിയിട്ടുണ്ട്, ഒരു മഴയും കൂടി വേണം

വീണ : ആ... താൻ വന്നിരിക്ക്

വീണ ഇരിക്കുന്ന കസേരയുടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്ന്

ഞാൻ : ഗിഫ്റ്റ് ഇഷ്ട്ടായോ?

പായസം കുടിച്ചു കൊണ്ട്

വീണ : മം.... സൂപ്പർ...

ഞാൻ : മം... അച്ഛനും അമ്മയും എന്ത് തന്നു

വീണ : അച്ഛൻ ഈ ഡ്രസ്സ്‌ എടുത്തു തന്നു, അമ്മ തന്നത് തന്നെ കാണിക്കാൻ പറ്റില്ല

ഞാൻ : ഏ.. കാണിക്കുന്നത് എന്തിനാ പറഞ്ഞാൽ പോരെ

വീണ : താൻ കളിയാക്കും

ഞാൻ : എന്തിന്, പറയടോ

വീണ : അതേ... ഗോൾഡിന്റെ അരഞ്ഞാണം

ഞാൻ : ആഹാ ഇതായിരുന്നോ ഇത്ര കളിയാക്കാൻ എല്ലാരും ഇടുന്നതല്ലേ

വീണ : ഹമ്...

പായസം തീർത്ത് ഗ്ലാസ്‌ ടീപ്പോയിൽ വെച്ച്

വീണ : തനിക്ക് ലൈൻ ഒന്നും ആയിലേടോ

ഞാൻ : എന്തിന്?

വീണ : വെറുതെ

ഞാൻ : പിന്നെ വേറെ പണിയില്ല, എന്താ തനിക്ക് എന്നോട് പ്രേമം വല്ലതും

💬 Comments

View all comments