0%

Chapter Title : Ente Makal (anubhava kadha)

Author : Njaan T Kurian Read All Parts 2.1K

.....എൻറെ പപ്പയ്ക്ക് എന്നോടും സ്നേഹമാണെന്നു എനിക്കറിയാം " ഞാൻ അവളുടെ നെറുകയിൽ ഉമ്മവെച്ചു . "മോളെൻറെ പൊന്നുമോളല്ലേ .. പപ്പേടെ ചക്കര മോള് " അപ്പോൾ അവൾ ചിരിച്ചിട്ട് എന്നെ ഉമ്മവെച്ചു ..എന്നിട്ടു പറഞ്ഞു "പപ്പേ എനിക്കു ഉറക്കം വരുന്നു ...പപ്പ മിണ്ടാതെ കിടന്നു ഉറങ്ങിക്കെ " ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി.

പിറ്റേന്ന് രാജി രാവിലെ കുക്കിങ് ഒക്കെ കഴിഞ്ഞു വന്നു വിളിച്ചപ്പോളാണ് ഞാൻ ഉണർന്നത് ... 10 മണി കഴിഞ്ഞിരിക്കുന്നു. അവളും താമസിച്ചാണ് എഴുന്നേറ്റതെന്നു തോന്നുന്നു .അവൾ ചോദിച്ചു "ഇതെന്തു കിടത്തമാ രണ്ടും കൂടെ .....എണീറ്റെ ... നിങ്ങൾക്കാർക്കും ഒന്നും കഴിക്കണ്ടേ ...വന്നു കാപ്പികുടി" ഞാൻ എഴുന്നേറ്റ് ഇരുന്നു, അപ്പോൾ രാജി.. മോളെയും തട്ടിവിളിക്കുന്നുണ്ടായിരുന്നു ...ഞാൻ പറഞ്ഞു "അവളെ ഞാൻ താഴേക്കു കൊണ്ടുവരാം... നീ പോയി വിളമ്പി വെക്ക്" അവൾ താഴേക്കു പോയി. ഞാൻ മോളെ വിളിച്ചു ഉണർത്തി... എന്നിട്ടു കൊണ്ടുപോയി പല്ലുതേൽപ്പിച്ചു മുഖം കഴുകിച്ചു ..ഞാനും പല്ലുതേച്ചു മുഖം കഴുകി. എന്നിട്ടു താഴേക്കു പോയി...താഴേക്കു ഇറങ്ങിയപ്പോൾ കൂടെ അവിടെ കഴുകാൻ കിടന്ന ബെഡ് ഷീറ്റുകൾ എലാം ഞാൻ എടുത്തോണ്ട് പോയി ...എന്നിട്ടു വാഷിങ്മെഷിനിൽ മുക്കിവെച്ചു ...കൂടെ ഞങ്ങൾ മാറ്റിയ ബെഡ്ഷീറ്റും. അപ്പോൾ രാജി ചോദിച്ചു "ഇതെന്താ രാവിലെ തന്നെ അലക്കാൻ പോകുകയാണോ ...അതെല്ലാം അവിടെ ഇട്ടിരുന്നാൽ മതിയാരുന്നാലോ ഞാൻ അലക്കിയേനെ " ഞാൻ പറഞ്ഞു "നിന്നെ ഒന്നു സഹായിക്കാമെന്ന് വെച്ചു ...നിനക്കു വയ്യാതിരിക്കുവല്ലേ " ... അപ്പോൾ അവൾ ചിരിച്ചിട്ട് പറഞ്ഞു "ആഹാ ..എൻറെ കെട്ടിയോന് അപ്പോൾ എന്നോട് സ്നേഹം ഉണ്ട്".

💬 Comments

View all comments