0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Kambikathakal Read All Parts 156

ഇവിടെ വിളിച്ചു കൊണ്ടു വന്നത്?
ഞാൻ: ഒരു വിഷമഘട്ടത്തിൽ ആണ് ഇപ്പോഴും, എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല.
സീത: അതിന് ഞാനെന്തു വേണം. അണ്ണൻറെ മനസ്സുഖത്തിനുവേണ്ടി മുൻപിൽ പോലും വരുന്നില്ല ഒരു ശബ്ദം പോലും ഞാൻ കേൾപ്പിക്കുന്നില്ല. ഇത്രയൊക്കെ അല്ലേ എനിക്ക് ചെയ്യാൻ കഴിയു....
ഞാൻ: സീത പറഞ്ഞതൊക്കെ ശരിയാണ്, സീതയിൽ നിന്നും അകന്നുമാറാൻ വേണ്ടി മാത്രം തന്നെയാണ് ഇതൊക്കെ ചെയ്തത്. പക്ഷേ അകന്നു മാറിയപ്പോഴാണ് സീത എൻറെ മനസ്സിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്. അതും കൂടി നഷ്ടപ്പെടുത്തി പോകാൻ വേണ്ടിയാണ് ഞാൻ എൻറെ ജോലിയും രാജിവെച്ച് നാടുവിടാൻ തീരുമാനിച്ചത്. എന്തോ ഒരു നിമിത്തം പോലെ അതും നടന്നില്ല. ഇത്ര അടുത്തുണ്ടായിട്ടും കാണാതിരുന്ന ഈ നാലഞ്ചു ദിവസങ്ങൾ എൻറെ മനസ്സ് വല്ലാതെ വ്യാകുലപ്പെട്ടു. എനിക്ക് ഇത് തുടർന്നുകൊണ്ടുപോകാൻ പറ്റില്ല, രണ്ടുദിവസമായി എൻറെ ഉറക്കം തീരെ നഷ്ടപ്പെട്ടു. ഇനി എനിക്ക് കാണാതിരിക്കാൻ പറ്റില്ല, എൻറെ ചപലമായ വികാരം എന്നോ എന്തുവേണമെങ്കിലും വ്യാഖ്യാനിക്കാം. ഇതാണ് സത്യം.
സീത എൻറെ മുഖത്തേക്ക് നോക്കിയിരുന്നു, പെട്ടെന്ന് പൊട്ടികരയുകയാണോ ചിരിക്കുകയാണോ എന്ന് പറയാൻ പറ്റാത്ത സീനാണ് ഞാൻ കണ്ടത്. എൻറെ രണ്ട് കൈകളും സീത രണ്ട് കൈകളുമായി കൂട്ടിപ്പിടിച്ചു അതിൽ ചുംബിച്ചു. ഞാൻ വല്ലാത്തൊരു അവസ്ഥയിലായി.
ഞാൻ: മറ്റുള്ളവർ ശ്രദ്ധിക്കുന്നു, സീതേ.
സീത ചുരിദാറിൻറെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു. നേരം സന്ധ്യയോട് അടുക്കുന്നു, ഞാൻ ആ കൈകളിൽ പിടിച്ച് എഴുന്നേറ്റു ഗ്രൗണ്ടിനു പുറത്തെത്തി. ഒരു ഓട്ടോ കൈകാണിച്ച് ഞങ്ങൾ അതിൽ കയറി, ഇപ്പോൾ ആ മുഖത്ത് വിഷമമില്ല ഒരു പുഞ്ചിരി. വീടിനടുത്ത് പോയി ഇറങ്ങുമ്പോൾ സീതയുടെ വീടിൻറെ സിറ്റൗട്ടിൽ സീതയുടെ അച്ഛനുമമ്മയും നിൽപ്പുണ്ടായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങി ഞാൻ റൂമിലേക്കും സീത വീട്ടിലേക്ക് നടന്നു. പോകുന്ന വഴി എൻറെ കയ്യിൽ ഒരു നുള്ളു തന്നിട്ടാണ് സീത വീട്ടിലേക്ക് നടന്നത്. വൈകിട്ട് ചെല്ലുമ്പോൾ അവിടെ സന്തോഷത്തോടെ അമ്മയെ സഹായിക്കാൻ നടക്കുന്ന സീത കണ്ടത്. എനിക്കുള്ള ചായയും വൈകുന്നേരം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എല്ലാം സെർവ്വ് ചെയ്തത് സീതയാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഇത്

💬 Comments

View all comments