Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]
ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കരകയറാൻ പറ്റില്ലെന്ന് ഇപ്പോൾ പഠിച്ചില്ലേ. ട്രെയിൻ ആണെങ്കിൽ അങ്ങനെ എനിക്ക് ഒരു കുഴപ്പവുമില്ല.
ഞാൻ: ട്രെയിനിൻ്റെ കാര്യമാണ് വിശ്വസിക്കാൻ പറ്റില്ല ലേറ്റ് ആയാൽ നമ്മൾ നടക്കേണ്ടി വരും. അഞ്ച് എട്ട് കിലോമീറ്റർ ഉണ്ട്. നോക്കട്ടെ വണ്ടി ആ വർക്ഷോപ്പ്കാരനേയും കൊണ്ട് പോയി നോക്കാം.
സീത: അപ്പോൾ നമുക്ക് പോകാം അല്ലേ, വീട്ടിൽ രാത്രി വരുമ്പോൾ അവതരിപ്പിക്കാം. എൻറെ ഫോൺ ചത്ത് ഇരിക്കുകയാണ്. ചേട്ടൻ്റെയും ഫോൺ പഴയതല്ലേ, നമുക്ക് പുതിയത് ഓരോന്ന് നോക്കിയാലോ?
ഞാൻ: എൻറെ ഫോൺ ചാർജ് ചെയ്യാത്ത വെച്ച് ബാറ്ററി പോയതാണ്, അത് മാറ്റി ഇടാം.
സീത: പിശുക്കൻ ആകല്ലേ. ഫോണിൻറെ പൈസ ഞാൻ കൊടുത്തോളാം. രണ്ടുപേർക്കും പുതിയ ഫോൺ.
ഞാൻ: ശരി....
ഞങ്ങൾ വീടെത്തി. രാത്രിയിൽ സീത നാട്ടിൽ പോകുന്ന കാര്യം അവതരിപ്പിച്ചു. ഇനിയിപ്പോൾ ചേട്ടനെ, ചേട്ടൻ എന്ന് എങ്ങനെ വിളിക്കും. അടുത്തദിവസം സീതയെ കാണുമ്പോൾ ഈ വിവരം അവതരിപ്പിക്കണം. പോകുന്ന കാര്യം പറഞ്ഞപ്പോൾ അവർക്കെതിരെ പറഞ്ഞില്ലെങ്കിലും മറ്റുള്ളവരും എൻറെ ബന്ധുക്കളും എന്തുപറയും എന്നുള്ള സംശയം ഉന്നയിച്ചു.
സീത: അങ്ങനെയെങ്കിൽ ചേട്ടൻ പറഞ്ഞതുപോലെ, അവരെ അറിയിക്കേണ്ട എന്ന് വെക്കാം.
ചേട്ടൻ: ഏത് ചേട്ടൻ?
ചെയ്ത് അല്പം നാണത്തോടെ എൻറെ നേരെ വിരൽ ചൂണ്ടി. ഉടനെ ചേട്ടനും ചേച്ചിയും പൊട്ടിച്ചിരിച്ചു. അത് കേട്ടതോടെ സീതാ മുറിയിലേക്ക് പൊയ്ക്കളഞ്ഞു.
ഞാൻ: ഞാൻ പറഞ്ഞിട്ടാണ് വിളി മാറ്റിയത്. അണ്ണൻ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു അരോചകം.
ചേട്ടൻ: അതൊന്നും കുഴപ്പമില്ല അജയ. ഞങ്ങൾ തമാശക്ക് ചിരിച്ചതാണ്. മോൻ എന്താണ് പറഞ്ഞത്?
ഞാൻ: പറഞ്ഞത്, ചാകാൻ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കാത്ത അവരെ ഒന്നും അറിയിക്കേണ്ട എന്നാണ് എൻറെ താല്പര്യം.
ചേട്ടൻ: ഞങ്ങൾക്ക് ഒരേയൊരു മകളെയുള്ളൂ, അത് നല്ല രീതിയിൽ നടത്തണമെന്ന് ഞങ്ങൾക്കുണ്ട്. മോൻറെ വീട്ടുകാരുമായി സഹകരിച്ച് നടത്തുന്നതിനോടാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ട് മോൻ ഇതിനെതിരെ പറയരുത്.
ഞാൻ: ഞാൻ എതിര് പറയുന്നില്ല, പക്ഷേ ഇതിന് ആര് മുൻകൈ എടുക്കും. ഇവിടെനിന്ന് ആരെങ്കിലും ചെന്ന് അവർ എന്തെങ്കിലും മോശമായി നിങ്ങളോട് പറഞ്ഞാൽ
💬 Comments
View all comments