എൻ്റെ മൺവീണയിൽ 22 [Dasan]
എൻ്റെ മൺവീണയിൽ 22
Ente Manveenayil 22 | Author : Dasan | Previous Part
ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു.
ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. ഈ പോക്ക് എങ്ങനെ ആവുമോ എന്തോ, അവർ എത്രത്തോളം അക്സെപ്റ്റ് ചെയ്യുമെന്ന് കണ്ടറിയണം. ഞാനും സീതയും രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്തു, സീതക്ക് എൻറെ കൂടെ വരുന്നതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. വ്യാഴാഴ്ച ഓഫീസിൽ പോയി ഉച്ചക്ക് ശേഷവും ശനിയാഴ്ചയും ലീവ് എഴുതി കൊടുത്തു പോന്നു.
ഞാൻ റൂമിൽ എത്തുമ്പോൾ സീത റെഡിയായിട്ടുണ്ട്, ദാവണി ആണ് വേഷം. തത്ത പച്ച പാവാടയിൽ നേരിയ ചുവപ്പ് ബോർഡർ, ആ ബോർഡിൻറെ മാച്ച് കളർ ഹാഫ് സാരി, അതിൽ ഗോൾഡൻ കളർ എംബ്രോയിഡറി ബ്ലൗസിൻെറ ബോഡി പാവാടയുടെ കളർ തന്നെ കൈ രണ്ടും സാരിയുടെ കളർ അതിലും ഗോൾഡൻ കളർ എംബ്രോയ്ഡറി. നിതംബം വരെ കിടക്കുന്ന കാർകൂന്തൽ പിന്നിട്ട് മുൻവശത്തേക്ക് ഇട്ടിരിക്കുന്നത് കണ്ടാൽ ആനയുടെ തുമ്പിക്കൈ പോലെ ഇരിക്കും, അത്രയും തിക്കിലുള്ള മുടിയാണ്.
നെറ്റിയിൽ ചന്ദനക്കുറിയും ചെറിയ ചുവന്ന പൊട്ടും. കാവടിയാടുമീ കൺതടവും പനിനീർപ്പൂവിതൾ തോൽക്കുമീ ചൊടിയിണയും കുറുനിര മണ്ഡനമാകുന്ന കവിളിണയും മാറിലെ മാലേയ മധുചന്ദ്രനും, ഇതൊക്കെ കണ്ടുകഴിഞ്ഞാൽ ആള് വിണ്ടലത്ത് നിന്നും ഇറങ്ങിവന്ന ഏതോ അപ്സരസ് ആണെന്ന് തോന്നു. എൻറെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി കൊണ്ടുപോകാനുള്ള ബാഗ് എടുത്തു വച്ചു. ഞാൻ പെട്ടെന്ന് കുളിച്ചു ഇറങ്ങി, ഡ്രസ്സ് ചെയ്തു പുറത്തേക്കു വന്നു.
ആൾ അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് സീറ്റിൽ കയറിയിരുന്നു കഴിഞ്ഞു. ഞാൻ പോയി ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. കൂടെ അമ്മയും അച്ഛനും ഞങ്ങളെ യാത്രയയക്കാൻ വന്നു നിൽപ്പുണ്ടായിരുന്നു. അവരോട് യാത്രപറഞ്ഞ് വണ്ടിയുമായി നീങ്ങി. പോകുന്ന വഴി സീത കല പല സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഡ്രൈവിംഗ് ബോറായി തോന്നിയതേയില്ല. ആലപ്പുഴയിൽ ശവക്കോട്ട പാലത്തിൻറെ അടുത്തെത്തിയപ്പോൾ,
💬 Comments
View all comments