0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 604

മുറിയിലേക്ക് തന്നെ പോയി. നേരം വെളുക്കട്ടേടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, എന്നുള്ളിൽ പറഞ്ഞു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽക്കിടന്നു. പുറത്ത് അച്ഛൻറെ ശബ്ദം കേൾക്കുന്നുണ്ട്.
അച്ഛൻ: മോൻ എന്താണ് അവിടെ കിടക്കുന്നത്? നിങ്ങൾ തമ്മിൽ വീണ്ടും അടിയായൊ. മോൾക്ക് കുറുമ്പ് ഒത്തിരി കൂടുന്നുണ്ട്, അജയൻ ആയതുകൊണ്ട് കുഴപ്പമില്ല. നല്ല അടി കിട്ടാത്തതിൻ്റെ ഒരു കുറവുണ്ട്. കുളിച്ചത് കൊണ്ട് ഉറക്കം വരാൻ കുറച്ചു താമസിച്ചു. എല്ലാ ലൈറ്റുകളും ഓഫ് ആയപ്പോൾ വാതിലിൽ ആരോ തള്ളുന്നു. ഞാൻ അനങ്ങിയില്ല, കുറച്ചുനേരം തള്ളിയശേഷം പിന്നെ അനക്കമൊന്നും ഉണ്ടായില്ല. വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്, നേരം നല്ലവണ്ണം പുലർന്നിരിക്കുന്നു. കുറച്ചുദിവസങ്ങളായി നല്ല ഉറക്കമാണ്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ എൻറെ ശ്രീമതി കുളിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്നു.
സീത: എന്തൊരു ഉറക്കമാണ് ചേട്ടാ, ഇതാ ചായ.
ഇവൾ എന്താണ് ഓന്തോ? സമയാസമയങ്ങളിൽ നിറം മാറാൻ. ഞാൻ ചായ വാങ്ങി ഒരു കവിൾ കുടിച്ച് ടേബിളിൽ വച്ചുകൊണ്ട് കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി ബാത്റൂമില് കയറി, പുറകെ വന്ന് അവൾ വാതിലിൽ മുട്ടി
സീത: എന്താണ് ചേട്ടാ ഈ ബാത്റൂമിൽ, നമ്മുടെ ബാത്റൂമിൽ കുളിക്കാൻ പാടില്ലേ?
ഇവൾ എന്നെ ആക്കുകയാണൊ എന്നൊരു സംശയം. വരട്ടെ, സമയമാവട്ടെ. ഞാൻ അവിടെത്തന്നെ എല്ലാം നടത്തി പുറത്തിറങ്ങി.
ഞാൻ: അച്ഛൻ എന്തിയേ അമ്മേ ?
സീത: കരയ്ക്കു വാങ്ങാൻ പോയിരിക്കുകയാണ്, ചേട്ടാ.
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല, മുറിയിൽ കയറിയാൽ ഒന്ന് അങ്ങോട്ടു കൊടുത്തു ഇങ്ങോട്ട് രണ്ടെണ്ണം കിട്ടിയാലും അറിയില്ല. ഏതായാലും മുറിയിലെ വിളിക്കാം. ഞാനും അവളെ പോലെ തന്നെ കളിയാക്കി.
ഞാൻ: എൻറെ മോള് ഇങ്ങോട്ട് വന്നേ, ചേട്ടനെ ഒരു കാര്യം പറയാനുണ്ട്.
ഞാൻ മുറിയിലേക്ക് പോയി, പുറകെ അവളും. അകത്തു കയറിയ ഉടനെ അവൾ വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ: എന്നെ കളിയാക്കാനുള്ള ഭാഗമാണെങ്കിൽ....
സീത: ഭാവം ആണെങ്കിൽ.....
ഞാൻ: ഒന്നും പറയുന്നില്ല.
തോർത്ത് കട്ടിലിലെ തലക്കൽ വിരിച്ചിട്ടു, പുറത്തിറങ്ങാൻ ഭാവിക്കവെ എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: മറുപടി പറഞ്ഞിട്ട് പോ.......

💬 Comments

View all comments