0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 575

മോന് കൊടുക്ക് മരുന്ന് കഴിക്കട്ടെ.
അച്ഛൻ പുറത്തേക്കു പോയി. ഞാൻ സെറ്റിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കഞ്ഞിയും ആയി വന്നു, ടേബിളിൽ കഞ്ഞിവെച്ചു. ചൂടൻ കഞ്ഞി ആയതുകൊണ്ട് കുടിച്ചപ്പോൾ ഒരു സുഖം തോന്നി. മരുന്നു കഴിച്ച് ഞാൻ കിടക്കാറുള്ള മുറിയിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിയർത്തു, പനി പോയതിൻ്റെ ലക്ഷണം. ഏതായാലും ഉച്ചയ്ക്ക് ഓഫീസിൽ പോകാം, മൂന്നാല് ദിവസത്തെ ലീവിൻറെ ഫയലുകൾ തീർന്നു വരുന്നതേയുള്ളൂ. ഉച്ചയ്ക്കും കഞ്ഞികുടിച്ചു മരുന്നുകഴിച്ചു, അമ്മയോട് വിവരം പറഞ്ഞപ്പോൾ, ആദ്യം സമ്മതിച്ചില്ല പിന്നെ വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മ അർത്ഥ സമ്മതം നൽകി. ഞാൻ ഓഫീസിലേക്ക് പോയി. ഓഫീസർ, രാവിലെ വരാഞ്ഞത് എന്താണെന്ന് ചോദിച്ചു. ഞാൻ വിവരവും പറഞ്ഞു. വേറെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ വൈകുന്നേരം കുറച്ചധികനേരം ഞാൻ ഇരുന്നു. ഓഫീസർ ഇറങ്ങാനും വൈകിയിരുന്നു, ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്. ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ അച്ഛൻ എന്നെ തിരക്കി ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് തിരിച്ചുനടന്നു.
അച്ഛൻ: മോനോട് ഇന്ന് പോകണ്ട എന്ന് പറഞ്ഞതല്ലേ?
ഞാൻ: ആദ്യം മരുന്നു കഴിച്ചപ്പോൾ തന്നെ പനി മാറി, പിന്നെ കിടന്നാൽ ക്ഷീണം കൂടുകയുള്ളൂ.ഫയലുകൾ ഒരുപാട് പെൻഡിംഗ് ഉണ്ട്, അത് തീർത്തില്ലെങ്കിൽ പ്രശ്നമാകും.
വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഞാൻ, താമസിക്കുന്ന മുറിയിലേക്ക് പോകുന്ന വഴി
അച്ഛൻ: മോനെന്തിനാണ് അങ്ങോട്ട് പോകുന്നത്?
ഞാൻ: ഡ്രസ് മാറട്ടെ.
അച്ഛൻ: മോൻ അതൊക്കെ എടുത്ത് വീട്ടിലേക്ക് വാ. ഇനി അവിടെവെക്കണ്ട.
ഞാൻ: ശരി, അച്ഛാ.
ഞാൻ മുറിയിലേക്ക് പോയി, അച്ഛൻ വീട്ടിലേക്കും. കുറച്ചു നേരം കിടന്നിട്ട് പോകാം എന്ന് വിചാരിച്ചു, കട്ടിലിൽ കയറി കിടന്നു. ഇന്നലെ ഉറക്കം നിന്നതിൻ്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ കിടന്നതേ ഉറങ്ങി. എപ്പോഴോ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നേരം ഇരുട്ടി, സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞു.
അച്ഛൻ: മോനോട് അങ്ങോട്ട് വരാൻ പറഞ്ഞിട്ട് കയറി കിടന്നോ?
ഞാൻ: വെറുതെ ഒന്നു കിടന്നതാണ്, ഉറക്കക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.
എഴുന്നേറ്റ് പോയി മുഖം കഴുകി, ഡ്രസ്സ് മാറി അച്ഛൻറെ ഒപ്പം വീട്ടിലേക്ക് നടന്നു.
അച്ഛൻ: രമണി മോൻ

💬 Comments

View all comments