0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Dasan Read All Parts 720

കിടന്നു കരഞ്ഞു. ഞാൻ പതിയെ കിളിയുടെ മുടികൾ കോതി ഒതുക്കി, മുടി മുഴുവൻ കണ്ണുനീരിൽ കുതിർന്നു. പൊട്ടിപ്പൊട്ടി കരയുകയാണ്, ഞാനും കരുതി കരയട്ടെ, കരഞ്ഞാലല്ലേ മനസ്സിലുള്ള ഭാരം മുഴുവൻ കുറയുകയുള്ളൂ. ഞാൻ കിളിയുടെ തോളിൽ പതിയെ തട്ടി കൊടുത്തു. ഏന്തി കരഞ്ഞുകൊണ്ട്
കിളി :- എന്നെ മറക്കണം. ഞാൻ കാണിച്ചതിനൊക്കെ ക്ഷമ ചോദിക്കുന്നു. എന്നെ വെറുക്കട്ടെ എന്ന് കരുതിയാണ് ഞാൻ ആ കത്തിയെടുത്തു വീശിയത്. എന്നിട്ടും എന്നോട് എന്തൊരു അനുകമ്പയാണ് കാണിച്ചത്. ഞാൻ ഒരിക്കലും അത് അർഹിക്കുന്നില്ല. ഞാൻ ഈ പറയുന്ന കാര്യങ്ങൾ, ഒരിക്കലും എന്നെ സ്നേഹിക്കാൻ വേണ്ടി പറയുന്നതല്ല. എന്നെ വിട്ടു പിരിയണം.
ഞാൻ:- അതൊക്കെ പിന്നെ തീരുമാനിക്കാം പറയാനുള്ളത് പറയുക. സാവധാനം പറഞ്ഞാൽ മതി. ഇന്ന് രാത്രി മുഴുവൻ നമുക്കുള്ളതാണ്. കരഞ്ഞ് മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വെച്ചതിനുശേഷം പറയുക. എന്ത് സംഭവിച്ചാലും ഞാൻ കിളിയെ ഒരിക്കലും ഒറ്റപ്പെടുത്തുക ഇല്ല, കുറ്റപ്പെടുത്തുകയും ഇല്ല. എന്നോട് ധൈര്യമായി എന്തും പറയാം. സാവധാനം മതി കരഞ്ഞ് ആ മനസ്സിലെ ഭാരം മുഴുവൻ ഇറക്കിവെക്കുക.
കിളി കൂടുതൽ ശക്തിയായി പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ നെഞ്ച് മുഴുവൻ കിളിയുടെ കണ്ണീരിനാൽ കുതിർന്നു. എന്താണ് കിളിക്ക് എന്നോട് പറയുവാനുള്ളത്? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. എന്തുതന്നെയായാലും ഒരിക്കലും ഞാൻ കിളിയെ കുറ്റപ്പെടുത്തുകയില്ല. കിളിക്ക് എന്നോട് പറയാനുള്ളത് എന്തായാലും ഞാൻ കേൾക്കും. ഞാൻ കിളിയുടെ മുഖം കൈകളാൽ ഉയർത്തി, എൻറെ മുറിവ് സംഭവിച്ച കൈക്ക് വേദനയുണ്ടെങ്കിലും ഞാനത് സഹിച്ചു. കിളിയുടെ മനസ്സിൻറെ ഉള്ളിൽ ഉള്ള വിങ്ങലിനേക്കാൾ വേദന എൻറെ കൈകൾക്ക് ഇല്ല.

💬 Comments

View all comments