Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
അഴിച്ചു . ഞാൻ നോക്കിയപ്പോൾ കക്ഷത്തിന് സൈഡിൽ മാറോടു ചേർന്നും മുലക്കണ്ണിലും പല്ലുകൾ താഴ്ന്ന മുറിവ്. ഇതൊക്കെ പറയുന്നതിനിടയിലും കിളി പൊട്ടി പോകുന്നുണ്ടായിരുന്നു. വീണ്ടും കിളി തുടർന്നു: " തൻറെ ആ കോലം കാരണമാണ് രണ്ടു ദിവസം കൂടി അവിടെ തങ്ങിയത്. ചേച്ചി എന്നോട് തട്ടിവീണ് ആണെന്ന് വീട്ടിൽ പറഞ്ഞാൽ മതി എന്ന്. അതോടുകൂടി എങ്ങനെയെങ്കിലും നമ്മൾ തമ്മിലുള്ള സ്നേഹം ഒഴിവാക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്. ഞാൻ അന്ന് വെട്ടിയപ്പോൾ ചോര ചീറ്റുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വിഷമമായി, ഞാൻ കരുതിയത് കുഴപ്പമൊന്നും ഉണ്ടാകില്ല എന്നാണ്. കുറച്ചുകഴിഞ്ഞ് ഞാൻ വന്നപ്പോൾ ബോധമില്ലാതെ കിടക്കുന്നു. എനിക്ക് ജീവിക്കണം എന്നുള്ള ആശ തന്നെ തീർന്നു. ഞാൻ അകത്തു പോയി അമ്മയുടെ സാരി എടുത്തു സ്റ്റൂളിൽ കയറി മുകളിൽ കെട്ടാൻ നേരത്താണ് പ്രകാശൻ ചേട്ടൻ വന്നത്. അടുക്കള വശത്ത് കൂടി അകത്തു കയറി എന്നെ തിരക്കി വന്നപ്പോൾ ഞാൻ സാരിയുമായി മുകളിൽ നിൽക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ അവിടെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ തന്നെ പ്രകാശൻ ചേട്ടൻ അവനെ കാണാൻ പോകാൻ ഒരുങ്ങിയതാണ്. ഞാൻ പിടിച്ചു നിർത്തി. മുൻവശം വന്നപ്പോൾ കണ്ട കാഴ്ച ചോരവാർന്ന് കിടക്കുന്ന ആൾ. എന്നോട് വിവരം തിരക്കിയപ്പോൾ എനിക്കറിയില്ല എന്നു പറഞ്ഞു. എന്നെയും കൂട്ടിയാണ് ആശുപത്രിയിലേക്കു വന്നത്. പ്രകാശ് ചേട്ടനെ പറഞ്ഞു വിടുമ്പോൾ ഞാൻ പുറത്ത് ഉണ്ടായിരുന്നു. ഞാനവിടെ നിൽക്കുന്നു എന്ന് കണ്ടാൽ എന്നോട് വെറുപ്പ് തോന്നില്ല. വെറുപ്പ് തോന്നി ട്ടെ എന്ന് കരുതിയാണ് ഞാൻ മാറിനിന്നത്. അന്ന് രാത്രി ഞാനും പ്രകാശൻ
💬 Comments
View all comments