Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
ആയിരുന്നു കിളി. നേരം വെളുത്തിട്ടും അമ്മൂമ്മ മാറുന്ന സമയങ്ങളിൽ കിളി എൻറെ മാറത്തണഞ്ഞു കൊണ്ടിരുന്നു. മിക്കവാറും ആ പെൺകൊച്ചു കരച്ചിൽ തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ് പോകാനുള്ള സമയം അടുത്തപ്പോൾ എൻറെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. കിളിയുടെ കണ്ണും മുഖവും ഒക്കെ കരഞ്ഞുകരഞ്ഞ് വീർത്തിരുന്നു. അമ്മൂമ്മയും കരഞ്ഞിട്ടുണ്ട്. ഞാൻ പലപ്പോഴും പൊട്ടിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തി. ഇതിനിടയിൽ എൻറെ സൈക്കിളിൻറെ താക്കോൽ കിളിയേ ഏൽപ്പിച്ച് പ്രകാശന് കൊടുക്കാൻ പറഞ്ഞു. മൂന്നുമണിക്കാണ് ഓട്ടോ പറഞ്ഞിരിക്കുന്നത്, ഓട്ടോയിൽ ടൗൺ വരെ പോയി അവിടെ നിന്നും ബസ്സിന് വീട്ടിലേക്ക്. സമയം 2:45 ആയപ്പോഴേക്കും എല്ലാവരുടെയും പിടിപെട്ടു. കിളി അമ്മ നോക്കി നിൽക്കെ എന്നെ വന്നു കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കിളിയുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഞാനും കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മൂമ്മയും ഒപ്പം. കിളി അലമുറയിട്ട് കരയുകയാണ്. അതിനിടയിൽ
കിളി :- ഞാൻ സമ്മതിക്കില്ല പോകാൻ........ എനിക്കും വരണം....... എന്നെയും കൊണ്ടുപോകണം. എന്നൊക്കെ ഏങ്ങലടിച്ച് കരയുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. എൻറെ ഹൃദയം പൊട്ടിപ്പോകും എന്ന അവസ്ഥയിൽ എത്തി. അതിനിടയിൽ വണ്ടി വന്നു. ഞങ്ങൾ മൂന്നു പേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കിളിയുടെ കരച്ചിൽ ആണ് സഹിക്കാൻ കഴിയാത്തത്. ഞാൻ ആലോചിക്കുകയായിരുന്നു. ഈ പെണ്ണിന് ഇത്രക്ക് ഇഷ്ടം ഉണ്ടായിട്ടാണോ കുറച്ചു നാൾ മുമ്പ് എന്നെ കത്തിയെടുത്ത് പേടിപ്പിച്ചിരുന്നത്. കരച്ചിൽ കണ്ടിട്ട് എനിക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല പോകാൻ, ഞങ്ങൾ മൂന്നു പേരും വീടിനു പുറത്തേക്ക് ഇറങ്ങി. എന്നെ യാത്രയാക്കാൻ ആണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത് പക്ഷേ കിളി അകത്തേക്ക് തന്നെ ഓടിക്കയറി. ഞാൻ അകത്തേക്ക് ചെന്നു,
💬 Comments
View all comments