Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
വെളുക്കുന്നത് വരെ ഈ നെഞ്ചിൽ തല ചായ്ച്ചു എനിക്ക് കിടന്നു ഉറങ്ങണം.
എന്ന് പറഞ്ഞു കൊണ്ട് എൻറെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. അതേ കിടപ്പിൽ ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങി.
അമ്മൂമ്മ വന്ന് വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്. കിളി അപ്പോഴും എൻറെ നെഞ്ചിൽ തന്നെ തലചായ്ച്ചു കിടക്കുകയാണ്. കിളി ചാടി പിടഞ്ഞെഴുന്നേറ്റു,
കിളി: ആ വല്യമ്മേ ഉറങ്ങിപ്പോയി, ഞാനിതാ വരുന്നു.
അമ്മുമ്മ: കാറ്റും മഴയും കൊണ്ട് മുറ്റം മുഴുവൻ ചവറാണ് ഞാനൊന്ന് അടിച്ചിട്ട് വരാം, അപ്പോഴേക്കും ചായ ആക്കിക്കോ അപ്പോഴേക്കും അവനെ വിളിച്ചാൽ മതി.
കിളി എന്നെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
കിളി: പാവം വല്യമ്മ, ഈ കിടക്കുന്ന കള്ളൻ അപ്പുറത്തെ മുറിയിൽ സ്വസ്ഥമായി കിടന്നുറങ്ങുക ആണെന്നാണ് വിചാരം. ഇവൻ ഇവിടെ കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ ഒന്നും ആ പാവം വല്യമ്മ അറിയുന്നില്ലല്ലോ.
എന്ന് പറഞ്ഞ് എൻറെ നെഞ്ചിൽ തലചായ്ച്ച് കുറച്ചുനേരം കൂടി കിടന്നിട്ട്, ചുണ്ടിലൊരു നുള്ള് തന്നു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. ഞാനും എഴുന്നേറ്റു, അമ്മൂമ്മ ഇനി വരുമ്പോൾ എനിക്ക് ഞാൻ ഇവിടെ കിടക്കുന്നത് കാണേണ്ട. എൻറെ മുറി തുറന്ന് വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. ഉറക്കക്ഷീണവും യാത്രാക്ഷീണവും കൊണ്ട് ഞാൻ അങ്ങനെ കിടന്ന് മയങ്ങിപ്പോയി. വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത്. ഗാഢനിദ്രയിൽ ആയിരുന്നതിനാൽ പരിസരബോധം വരാൻ കുറച്ചു സമയമെടുത്തു. സമയം നോക്കുമ്പോൾ ഒമ്പത് മുക്കാൽ, വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ അമ്മൂമ്മയും കിളിയും ചായ കുടിക്കാൻ എന്നെയും കാത്തിരിക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ബ്രഷ്
💬 Comments
View all comments