0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 838

കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ലക്ഷ്മിയുടെ ചേട്ടനെ അവിടെനിന്ന് തന്നെ ബസ്സിൽ കയറ്റി വിട്ടു. എല്ലാം കഴിഞ്ഞ് ഞാൻ വീടെത്തുമ്പോൾ രാത്രി ഒമ്പതര. ഞാൻ റൂം തുറന്ന് അകത്തു കയറുന്നതിനിടയിൽ, സീത വന്നു.
സീത: എന്താണ് അണ്ണാ ഇത്രയും വൈകിയത്? ഞങ്ങളൊക്കെ പേടിച്ചു. സുഖം ഇല്ലാതിരുന്നതല്ലേ? മഞ്ഞപ്പിത്തത്തിൻ്റെ അണുക്കൾ പെട്ടെന്ന് ശരീരത്തിൽ നിന്നും പോകില്ല. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചത്. അണ്ണന് വൈകുമെങ്കിൽ അച്ഛൻറെ നമ്പറിലേക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ?
ഞാൻ: അയ്യോ മോളേ, ഞാനത് ഓർത്തില്ല. ഞാൻ നമ്മുടെ സുധിയുടെ കാര്യത്തിനുവേണ്ടി ഓട്ടത്തിൽ ആയിരുന്നു. സുധിക്കും ലക്ഷ്മിക്കും പണീഷ്മെൻ്റ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. അതൊഴിവാക്കാൻ ലക്ഷ്മിയുടെ ചേട്ടൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അയാളും സുധിയും ഞാനും കൂടി എംഎൽഎ കാണാൻ പോയി. അതുകൊണ്ടാണ് വൈകിയത്. ഓട്ടത്തിനിടയിൽ ശിവൻ ചേട്ടൻറെ കാര്യം മറന്നു പോയി. ചേട്ടനെയും കൂടി കൂട്ടേണ്ടി ഇരുന്നു.
സീത: പെട്ടെന്ന് കുളിച്ചിട്ട് വേഗം വാ ഭക്ഷണം കഴിക്കാം.
സീത തിരിച്ചുപോയി. അകത്തുകയറി ഡ്രസ്സ് ഒക്കെ മാറി പെട്ടെന്ന് കുളിച്ച് ബാങ്കിൽ നിന്നും പിൻവലിച്ച പൈസയും എടുത്തു ചേട്ടൻറെ വീട്ടിലേക്ക് പോയി. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.
ചേട്ടൻ: എന്താണ് സുധിയുടെ ഇപ്പോഴത്തെ കണ്ടീഷൻ ?
ഞാൻ: അവന് പണിഷ്മെൻറ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്നാണ് പറയുന്നത്. അതൊഴിവാക്കാൻ അവനെയും ലക്ഷ്മിയുടെയും കല്യാണം ഉറപ്പിച്ചിട്ടുണ്ട് എന്ന് എംഎൽഎ യോട് പറയാൻ ലക്ഷ്മിയുടെ ചേട്ടനെ ഇവിടെ വിളിച്ചുവരുത്തി. ഞങ്ങൾ മൂന്നു പേരും കൂടി എംഎൽഎ പോയി കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം

💬 Comments

View all comments