0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 746

എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. പിറ്റേന്ന് അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തുവെന്നും, വീണ്ടും വിളിച്ചപ്പോഴും അതേ പെണ്ണ് തന്നെ എടുത്തെന്നും .അപ്പോള് ആ പെണ്ണിനോട് കിളി ചൂടായെന്നും, ഈ വിവരങ്ങളൊന്നും പറഞ്ഞില്ലെന്നും. അതിനു മുമ്പത്തെ ദിവസം വൈകുന്നേരം നിന്നെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും പിറ്റേദിവസം രാവിലെ വിളിച്ചിട്ടും അതേ സ്ഥിതി തന്നെ ആയിരുന്നു എന്നും കിളി പറഞ്ഞു. അപ്പോൾ സ്വാഭാവികമായും ആർക്കും തോന്നാവുന്ന സംശയം കിളിക്കും ഉണ്ടായി. അതിരാവിലെ ഒറ്റയ്ക്ക് താമസിക്കുന്ന നിൻറെ ഫോൺ എടുക്കാൻ പറ്റിയ പെണ്ണ് ആരാണെന്ന് ചിന്തിച്ചു പോകാവുന്നതേയുള്ളൂ. ഈ സംഭവം ഉണ്ടായിട്ടും നീ കിളിയെ തിരിച്ചു വിളിച്ചില്ല. വ്യാഴാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. അതിനുശേഷം വെള്ളി ശനി ഈ ദിവസങ്ങളിൽ ഒക്കെ നിൻറെ ഫോൺ പ്രതീക്ഷിച്ച് കിളി ഇരുന്നു. നീ വിളിക്കാതെ ഇരുന്നപ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സംശയം കിളിക്കും ഉണ്ടായി. എന്തുകൊണ്ട് കളി ആ പെണ്ണിനോട് സംസാരിച്ചിട്ടും നീ തിരിച്ചു വിളിച്ചില്ല എന്ന സംശയം അതാണ് ഇത്രയും വഷളാക്കിയത്. നീ ഈ ദിവസങ്ങളിൽ ബോധമില്ലാതെ

💬 Comments

View all comments