0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 760

കൂടുതൽ ഇടപഴകണം. ചിരിച്ച് കുഴഞ്ഞ് സംസാരിക്കണം. പറ്റുകയാണെങ്കിൽ നമ്മൾ രണ്ടുപേരും മാറിനിന്നു സംസാരിക്കണം.
സീത: അണ്ണൻ എന്തൊക്കെയാ ഈ പറയുന്നത്. കാളിയും ഇതുമായി എന്താണ് ബന്ധം. ആ അമ്മൂമ്മയെ കീരി പിടിപ്പിക്കല്ലേ. ഞാൻ അതിനു കൂട്ടുനിൽക്കില്ല.
ഞാൻ: എനിക്കുവേണ്ടി അത് ചെയ്തേ പറ്റൂ. എൻറെ ഒരു മധുരപ്രതികാരം ആണ്. നമ്മൾ തിരിച്ചു വരുന്നതുവരെ ഞാൻ പറഞ്ഞതുപോലെ ചെയ്യില്ലേ?
സീത: എന്നോട് കാര്യം പറയാതെ, എനിക്കൊന്നും മനസ്സിലാവുന്നില്ല.
ഞാൻ: തിരിച്ചു പോകുന്ന വഴി എല്ലാം പറഞ്ഞു തരാം. അതിനുമുമ്പ് പറഞ്ഞാൽ ഞാൻ പറഞ്ഞ ത്രില്ല് നഷ്ടപ്പെടും. നമ്മൾ എത്താറായി, അതാണ് ടൗൺ.
കാര്യമായ ബ്ലോക്ക് ഒന്നും കിട്ടാത്തതുകൊണ്ട് ആറുമണിയായപ്പോൾ ടൗണിലെത്തി. ടൗണിലെ നല്ല ഹോട്ടലിൽ നിന്നും ആറു പേർക്കുള്ള ദോശയും ചമ്മന്തിയും സാമ്പാറും വാങ്ങി. ആറു പേർ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് വാങ്ങിയത്. ആറാമൻ എപ്പോൾ വേണമെങ്കിലും പിണങ്ങി പോയിട്ടുണ്ടാവാം. ഇത്രയും ദിവസം വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് പിണങ്ങി പോകാൻ സാധ്യത വളരെ കൂടുതലാണ്. ഏതായാലും ആറ് പേർക്കുള്ളത് വാങ്ങി. നാളെ അമ്പലത്തിൽ പോകാൻ ഉള്ളതുകൊണ്ടാണ് ദോശ ആക്കിയത്. കവർ പാൽ നാലെണ്ണം വാങ്ങി. കുറച്ച് സ്നാക്സും വാങ്ങി. ഇവിടെനിന്നും ഇനി 15 മിനിറ്റ്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോൺ അടിച്ചപ്പോൾ, ജനലിലൂടെ രണ്ട് കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനിറങ്ങി ഗേറ്റ് തുറന്നു. വണ്ടി മുന്നോട്ടെടുത്തു, വീടിനു മുൻപിൽ നിർത്തി. അപ്പോഴേക്കും ഫ്രണ്ട് വാതിൽ തുറന്ന് രണ്ടു പേർ ഇറങ്ങി വന്നു. വണ്ടിയിൽ നിന്നും ചേട്ടനും ചേച്ചിയും സീതയും ഇറങ്ങി. ഇവരെ എല്ലാവരെയും കണ്ടതോടെ

💬 Comments

View all comments