Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
അതിനെന്താടീ, ഞാൻ വന്നിട്ട് തീരുമാനിക്കാമന്നല്ലേ പറഞ്ഞത്.
കിളി: കഴിഞ്ഞ ബുധനാഴ്ച എൻറെ കയ്യിൽ ആ ഷിബു വിവാഹമോതിരം ഇട്ടേനെ. ഞാൻ അതിന് നിന്ന് കൊടുക്കണമായിരുന്നൊ?
എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല.
ഞാൻ: അതിന് ഈ ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൊ?
കിളി: ഞാൻ ആലോചിച്ചിട്ട് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുക അല്ലെങ്കിൽ മോനോടൊപ്പം ജീവിക്കുക. ആശുപത്രിയിൽ നിന്ന് എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മുതിർന്നപ്പോൾ, ഞാൻ ഭീഷണിയുയർത്തി. എന്നെ വലിയമ്മയുടെ വീട്ടിൽ ആക്കുക, അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അവസാനം അമ്മയ്ക്ക് അവരോട് തല്ലു പിടിക്കേണ്ടി വന്നു. അങ്ങനെ ഞാനും അമ്മയും ഇങ്ങോട്ട് പോന്നു.
ഞാൻ: പ്രകാശ് നിലപാടെന്താണ്?
കിളി: ഷിബു മായുള്ള ബന്ധത്തിന് ചേട്ടനെ എതിർപ്പാണ്. പക്ഷേ നമ്മുടെ ബന്ധത്തിന് ഒരു തീരുമാനവും ഇല്ല.
ഞാൻ: അമ്മ എന്തു പറയുന്നു?
കിളി: ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള പേടിയിലാണ് അമ്മ.
ഞാൻ: എൻറെ വീട്ടിൽ ഇതൊക്കെ അറിഞ്ഞോ ?
കിളി: അറിഞ്ഞു എന്നു തോന്നുന്നു. ചേച്ചി ഭയങ്കര കരച്ചിൽ ആണെന്ന് പറയുന്നത് കേട്ടു.
ഞാൻ: നാളെ ഞാൻ ഒന്ന് അവിടെ വരെ പോകട്ടെ. വിവരങ്ങൾ അവരോട് പറഞ്ഞു നോക്കാം. നടക്കും എന്ന ഒരു പ്രതീക്ഷയും ഇല്ല. എനിക്ക് ഈയാഴ്ച എങ്ങനെയും ഓഫീസിൽ പോകണം, ജോലി കൂടുതലാണ്. ഇവിടെ സബ് രജിസ്റ്റർ ഓഫീസിൽ സുധിയുടെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട്, എന്നെയും അറിയാം. അവനോട് പറഞ്ഞു എല്ലാം ശരിയാക്കി വെക്കാം. അടുത്താഴ്ച വരുമ്പോൾ നമ്മുടെ രജിസ്റ്റർ നടത്താം. എന്നിട്ട് തിരുവനന്തപുരത്തേക്ക് പോകാം. ഏതെങ്കിലും അമ്പലത്തിൽ വച്ച്
💬 Comments
View all comments