0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 640

പോട്ടെ. എങ്ങനെയുണ്ട് കൈ?
ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വിളിച്ചു.
സീത: ഹലോ അണ്ണാ.
ഞാൻ: ഹലോ

സീത: വീട് എത്തിയോ? ചേച്ചിയെ കാണാൻ പോയോ? ഞാൻ നേരത്തെ വിളിക്കാതിരുന്നത്, അണ്ണൻ ചേച്ചിയെ കണ്ടു വന്നിട്ടുള്ള വിശേഷങ്ങൾ അറിയാം എന്ന് കരുതിയാണ്. ചേച്ചിയെ കണ്ടോ അണ്ണാ? ചേച്ചിയെ കാണാൻ പോയിട്ട്, ചേച്ചിയുടെ അണ്ണന്മാർ വിഷയവും ഉണ്ടാക്കിയൊ?

ഞാൻ ഇവിടെ വന്നപ്പോൾ കണ്ട വിവരങ്ങളെല്ലാം സീതയോട് പറഞ്ഞു. അവൾക്ക് ഭയങ്കര വിഷമം, കരയും എന്ന ഘട്ടം വന്നപ്പോൾ ഞാൻ കളിയെ ഫോൺ ഏൽപ്പിച്ചു. മുറിയിൽ നിന്നും ഞാൻ ഹാളിലേക്ക് നടന്നു. അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്, അവസാനം കിളി കരയുന്നു. ഞാൻ ചെന്ന് ഫോൺ മേടിച്ചു, അപ്പോൾ അങ്ങേത്തലക്കൽ നല്ല കരച്ചിലാണ്. ഞാൻ സീതയെ സമാധാനിപ്പിച്ചു, ഇപ്പോൾ കുഴപ്പമൊന്നുമില്ല സുഖമായിരിക്കുന്നു. അത് ബോധ്യപ്പെടുത്താൻ കൂടിയാണ് ഞാൻ ഫോൺ കിളിക്ക് കൊടുത്തത് എന്ന് വരെ പറഞ്ഞു. സീതയോട് ഗുഡ്നൈറ്റ് പറഞ്ഞ് ഫോൺ കട്ടാക്കി.

ഞാൻ: കൈ എങ്ങനെയുണ്ട് വേദനയുണ്ടോ?
കിളി: രാത്രിയിൽ വേദനയുണ്ട്.
ഞാൻ: തലവേദന എടുത്ത് കൈ മുകളിൽ വെക്കാം.
കിളി കൊഞ്ചിക്കൊണ്ട് എൻറെ നെഞ്ച് ചൂണ്ടികാണിച്ചു.
ഞാൻ: അരികിൽ കിടന്നാൽ, ഉറക്കത്തിൽ എങ്ങാനും കയ്യിൽ തട്ടിയാൽ വേദന എടുക്കില്ലെ?
കിളി: ഇല്ല. ഈ കള്ളൻറെ എവിടെ കൊണ്ടാലും എനിക്ക് വേദനിക്കില്ല.

ഞാൻ കിളിയുടെ വലത്തെ സൈഡിൽ കിടന്നു, കിളി ചരിഞ്ഞ ഇടതു കൈയെടുത്ത് എൻറെ നെഞ്ചത്ത് വെച്ചു. ചേർന്ന് എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ചേർന്ന് കിടന്നപ്പോൾ വിയർപ്പിലൂടെയും ആശുപത്രിയുടെയും മണം മൂക്കിലൂടെ അടിച്ചുകയറി.
ഞാൻ: എന്തൊരു മാറ്റമാണടി

💬 Comments

View all comments