0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 643

ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.
ഞാൻ: പെണ്ണേ രാത്രി ഒരുപാടായി.

മോൾക്ക് നല്ല ക്ഷീണമുണ്ട് കിടന്നുറങ്ങു.
കിളി: എൻറെ ക്ഷീണമൊക്കെ ഇയാൾ വന്നപ്പോൾ മാറി. ഇത്രയും ദിവസം ഞാൻ ഒരു പ്രത്യേക ലോകത്തായിരുന്നു. എൻറെ മോൻ എന്നാണ് വരുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ. ഒന്നു വിളിച്ച് പറയാൻ പോലും കഴിയാത്ത അവസ്ഥ.
ഞാൻ: നീ എന്നെ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഞാൻ വരാൻ ഇരുന്നതാണ്. പക്ഷേ ഓഫീസർ ലീവ് തരുന്നുണ്ടായിരുന്നില്ല ഒരു കണക്കിനാണ് വെള്ളിയാഴ്ച ആക്കി എടുത്തത്.

കിളി: ഇപ്പോൾ എനിക്ക് സമാധാനമായി.
ഞാൻ: ഇനി എൻറെ മോള് വിഷമിക്കേണ്ട, നിൻറെ കൂടെ ഞാൻ എപ്പോഴും ഉണ്ടാവും. സമാധാനമായി കിടന്നുറങ്ങു.....

ഞാൻ രാവിലെ തന്നെ എഴുന്നേറ്റു, കിളിയെ എൻറെ ശരീരത്തിൽ നിന്നും നീക്കി കിടത്തുമ്പോൾ ചെറുതായൊന്നു ഞരങ്ങി. മുണ്ടുടുത്തത് അഴിഞ്ഞുപോയിട്ടുണ്ട്, ശല്യപ്പെടുത്താതെ മുണ്ടെടുത്ത് നേരെ ആക്കി ബെഡ്ഷീറ്റ് എടുത്ത് പുതപ്പിച്ചു. സമയം നോക്കിയപ്പോൾ 6:30 കഴിഞ്ഞു, അവർ എഴുന്നേറ്റിട്ടില്ല. ഹോസ്പിറ്റലിൽ ഒക്കെ നിന്നിരുന്നതല്ലേ ക്ഷീണം കാണും.

ഇന്ന് എൻറെ വീട്ടിൽ പോയി അങ്കം വെട്ടാൻ ഉള്ളതാണ്. ഒരു കാരണവശാലും അവർ സമ്മതിക്കില്ലയെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തണം. ഞാൻ ബ്രഷുമായി പുറത്തേക്കിറങ്ങി വണ്ടി തുടക്കാൻ തുടങ്ങിയപ്പോഴേക്കും അവർ എഴുന്നേറ്റു. വണ്ടി കുറച്ചുകഴിഞ്ഞ് ബ്രഷും ചെയ്ത അകത്തേക്ക് എത്തുമ്പോഴേക്കും കട്ടൻചായയും ആയി അമ്മൂമ്മ വന്നു.

അമ്മൂമ്മ: നിൻറെ തീരുമാനം എന്താണ്?
ഞാൻ: ഇന്ന് വീട്ടിൽ പോയി സംസാരിക്കുന്നുണ്ട്.
അമ്മൂമ്മ: നിൻറെ അമ്മയും അച്ഛനും ആശുപത്രിയിൽ വന്നിരുന്നു, നിൻറെ അമ്മ ഒരിക്കലും ഇതിനു സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ: ഞാൻ ഇന്നലെ അമ്മൂമ്മയോട് പറഞ്ഞതല്ലേ?

💬 Comments

View all comments