0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 645

അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. പെങ്ങൾ അമ്മ കേൾക്കാതെ കിളിയുടെ വിവരങ്ങൾ തിരക്കി. എന്നിട്ട് തമാശരൂപേണ എന്നോട് ചോദിച്ചു ഞാനിപ്പോൾ ചിറ്റ എന്ന് വിളിക്കണോ ചേച്ചി എന്ന് വിളിക്കണോ? ഞാൻ പറഞ്ഞു ചേച്ചി എന്നു വിളിച്ചാൽ മതി. ഇനി നിൻറെ ചേച്ചിയാണ്. ഇത് കേട്ടുകൊണ്ട് അമ്മ വന്നു.

അമ്മ: കുറച്ചുനാൾ കഴിയുമ്പോൾ നീ എന്നെ ഇവളെക്കൊണ്ട് ചേച്ചിയെന്നു വിളിപ്പിക്കോ? എൻറെ കൊക്കിൽ ജീവനുണ്ടെങ്കിൽ നീ വിചാരിക്കുന്ന കാര്യം നടക്കില്ല മോനെ.

ഞാൻ: അമ്മ കണ്ടതല്ലേ അവൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. ഇനി അതുപോലെ ഒന്നുണ്ടാവില്ല. ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ച് ആത്മഹത്യ ചെയ്യും, ആരും അറിയില്ല.

ഞാൻ വെറുതെ ഒരു ഭീഷണിമുഴക്കിയതാണ്, അതിൽ വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതി. രണ്ടു വയസ്സിൽ മകനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ആക്കിയ അമ്മക്ക് എന്ത് സെൻറിമെൻസ്.

അമ്മ: ചാവുകയോ ജീവിക്കുകയൊ എന്തു വേണമെങ്കിലും ചെയ്തോ എനിക്കൊന്നുമില്ല.

ഇതു കേട്ടതോടെ എനിക്ക് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. അച്ഛനോട് കൂടി പറഞ്ഞിട്ട് പോകാം എന്ന് കരുതി റൂമിലേക്ക് പോയി. ഏകദേശം മൂന്നു മണിയായപ്പോൾ അച്ഛൻ വന്നു.

അച്ഛൻ: എന്താണ് നിൻറെ ഉദ്ദേശം?
ഞാൻ: എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.
അച്ഛൻ: എൻറെ അമ്മ നിന്നോട് ഒന്നും പറഞ്ഞില്ലേ?
ഞാൻ: പറഞ്ഞു.
അച്ഛൻ: എന്നിട്ടും നീ അതിൽ ഉറച്ചു നിൽക്കുകയാണൊ?
ഞാൻ: എനിക്ക് അതിൽ മാറ്റമില്ല.

അച്ഛൻ: അവളെയും കൊണ്ട് ഇങ്ങോട്ട് വരാം എന്ന് നീ വ്യാമോഹിക്കേണ്ട, പിന്നെ നിൻറെ അമ്മാവനെ വിളിച്ച് ഞാൻ

💬 Comments

View all comments