0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 649

ഞാൻ ഹാളിലെ ലൈറ്റിട്ടു. അത് അവർ എല്ലാവരും ഇറങ്ങിവരുന്നു, കൂടെ കിളിയും. അവർ ഓരോരുത്തരും എന്നെ രൂക്ഷമായി നോക്കിയിട്ട് നടന്നു, കാളി എന്നെ നോക്കാതെയും നടന്നു.

അമ്മൂമ്മ എൻറെ മുഖത്തേക്ക് നോക്കി, ആ നോട്ടത്തിന് അർത്ഥം എനിക്കു മനസ്സിലായി. നീ ആർക്കുവേണ്ടിയാണോ അവരോട് തല്ലു കൂടിയത്, അവൾ തന്നെ നിന്നെ ഉപേക്ഷിച്ചു പോകുന്നു. ഞാൻ അമ്മയുടെ മുഖത്ത് നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു. അമ്മൂമ്മയ്ക്ക് അത് മനസ്സിലായോ ആവോ? ആർക്കും ഒന്നും മനസ്സിലാവില്ല. ഞാൻ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു, അവരോടൊപ്പം സിറ്റൗട്ട് വരെ എത്തി പതിയെ കൈയ്യടിച്ചു. മുറ്റത്തേക്കിറങ്ങി യ അവർ തിരിഞ്ഞു നോക്കി.

ഞാൻ: ഇവളെ കൊണ്ടു പോകുന്നതൊക്കെ കൊള്ളാം, ഇനി ഇതുപോലെ ഇവളുടെ കൈയ്യിൽ കാണുന്ന പോലെ ഒരു വിഷയം ഉണ്ടായാൽ എൻറെ സ്വഭാവം മാറും. ഇപ്പോൾ കിട്ടിയതല്ല, നീയൊക്കെ മുട്ടുകാലിൽ ഇഴയും. ഇനി ഇവളോട്, നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും...... ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും.

ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കട്ടിലിൽ കയറി കിടന്നു.

💬 Comments

View all comments