0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 819

എല്ലാവരും തൊഴുതു. അമ്മുമ്മയും കിളിയും അമ്മയും ടിവി കാണാൻ ഇരുന്നു. അതിനിടയിൽ സീത വിളിച്ചു. ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി.
സീത: ഹലോ അണ്ണാ
ഞാൻ: ഹലോ
സീത: കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അണ്ണാ? കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.
ഞാൻ: കുഴപ്പമൊന്നുമില്ല.
സീത: നാളെ വരില്ലേ?
ഞാൻ: ഉറപ്പായും.
സീത: എവിടെ നമ്മുടെ അണ്ണി?
ഞാൻ: അവർ അകത്ത് ടി വി കാണുകയാണ്.
ഞാൻ പുറത്തേക്കിറങ്ങിയിട്ടും കിളി പുറകെ വന്നില്ല, അന്നേരം പറഞ്ഞത് കൊണ്ടെന്നു തോന്നുന്നു. കക്ഷി കലിപ്പിലാണ്.
സീത: ഫോൺ ഒന്ന് കൊടുത്തേ അണ്ണാ.
ഞാൻ ഫോണുമായി അകത്തേക്ക് ചെന്നു, എന്നെ കണ്ടിട്ടും ഗൗനിച്ചില്ല. ഞാൻ അവളെ തോണ്ടി വിളിച്ചു ഫോൺ കൊടുത്തു. അതുമായി കിളി മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ പുറത്തേക്കിറങ്ങി വണ്ടി തുടച്ചു, രാവിലെ പോകാൻ ഉള്ളതുകൊണ്ട് സമയം കിട്ടിയെന്ന് വരില്ല. വണ്ടി തുടച്ചു കഴിഞ്ഞു ഗേറ്റും കൂട്ടി അകത്തേക്ക് കയറി. അപ്പോഴും അവരുടെ ഫോൺ വിളി കഴിഞ്ഞിട്ട് ഉണ്ടായിരുന്നില്ല. ടിവിയിലെ സീരിയൽ കാണുന്നത് എനിക്കിഷ്ടം അല്ലാത്തതിനാൽ ഞാൻ എൻറെ പഴയ മുറിയിൽ കയറി കിടന്നു. ആരോ വന്ന് എന്നെ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ കിളി, ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്നു പറഞ്ഞു വെട്ടിത്തിരിഞ്ഞു നടന്നു. ഈ പെണ്ണിനെ കൊണ്ട് തോറ്റു, നിസ്സാര കാര്യം മതി പെട്ടെന്ന് ദേഷ്യം വരാൻ. ഇവൾ ഇന്ന് ദേഷ്യപ്പെട്ട് എവിടെ വരെ പോകും എന്ന് നോക്കട്ടെ. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, കിളി എൻറെ മുഖത്തേക്ക് നോക്കുന്നില്ല. എല്ലാം കഴിഞ്ഞു ഞാൻ അമ്മാവൻറെ ബെഡ്റൂമിൽ

💬 Comments

View all comments