Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
എന്നിട്ട് വേണം പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
ഞാൻ: ഓ..... ഞാൻ അതു മറന്നു, ഇവിടെ കൊടി കുത്തി ഇരിക്കുകയല്ലേ.
ഞാൻ എഴുന്നേറ്റു ഫോണെടുത്ത് സീതയെ വിളിച്ചു, സീത ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ കിളിക്ക് ഫോൺ കൊടുത്തു, അവൾ അതുമായി പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു.
കിളി: വേഗമാകട്ടെ, കുളിക്ക് പോകണ്ടേ. സീത പറഞ്ഞു നിങ്ങൾ വണ്ടിക്ക് അല്ലേ വരുന്നത്, ഇവിടെ അതൊന്നും കുഴപ്പമില്ല.
ഞാൻ കുളിക്കാനും മറ്റുള്ള കാര്യങ്ങൾക്കുമായി പോയി. എല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രണ്ടാം അമ്മമാർക്കും കഴിക്കാനുള്ള ചായയും പലഹാരവും കിളി റെഡിയാക്കിയിട്ടുണ്ട്. ഒരു ഗ്ലാസ് ചായ തന്നിട്ട് എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു വച്ചു. ഇതൊക്കെയാണ് കല്യാണം കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ. ആള് തലയിലെ തോർത്ത് അഴിച്ചു കളഞ്ഞ് മുടി ഒന്നുകൂടി തുടച്ചു. അപ്പോഴാണ് രണ്ട് അമ്മമാരും എഴുന്നേറ്റ് വരുന്നത്, അവർ ഞങ്ങൾ രണ്ടുപേരേയും ഒന്നു നോക്കി. ഞാൻ ചായ കുടിച്ച ഗ്ലാസ് ടേബിളിൽ വച്ച് റെഡിയാവാൻ മുറിയിലേക്ക് കയറി. അവളും എന്നോടൊപ്പം മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഇടുന്ന അതിനിടയിൽ അവൾ മുടി ഒതുക്കി സ്ലൈഡ് കുത്തി നെറ്റിയിൽ ഒരു പൊട്ടും സിന്ദൂരം ചാർത്തി തിരയുമ്പോൾ ഞാൻ ഷർട്ടിൻ്റെ ബട്ടൻസ് ഇടുകയായിരുന്നു. എൻറെ അരികിൽ വന്ന് ബാക്കി ബട്ടൻസ് ഇട്ടു തന്ന ഷർട്ടിന് ഷോൾഡറിൽ പിടിച്ച് നേരെയാക്കി. എന്നിട്ട് എൻറെ മുഖത്തേക്ക് നാസിയ ഭാവേന ഒന്നു നോക്കി, കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോൾ അവൾ നാണിച്ച് പുറത്തേക്ക് നടന്നു. കല്യാണം കഴിഞ്ഞാൽ
💬 Comments
View all comments