Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
നാളെ ഈ മഴ നമ്മുടെ പരിപാടികൾ ഒക്കെ അവതാളത്തിൽ ആക്കുമോ? ഏതായാലും നേരം വെളുക്കട്ടെ. വാ അമ്മേ നമുക്ക് ഭക്ഷണം എടുക്കാം, അവർ യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും.
അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് എല്ലാവരും പെട്ടെന്ന് കിടന്നു.
💬 Comments
View all comments