0%

Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]

Author : Dasan Read All Parts 565

എനിക്കാകെ വിഷമമായി ഞാൻ നേരെ പുറത്തുകടന്ന സൈക്കിളുമെടുത്ത് ഫ്രണ്ട്‌നറെ വീട്ടിലേക്ക് പോയിയെന്നാലും എൻറെ മനസ്സിൽ മുഴുവൻ അവളുടെ പ്രവർത്തിയായിരുന്നു അവൾക്ക് എന്താണ് എന്നോട് ഇത്രയും ദേഷ്യം രാവിലെ എല്ലാം കഴിഞ്ഞപ്പോൾ അവൾ സന്തോഷവതിയായി എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചതും ചേട്ടാ എന്നും വിളിച്ചത് ഒക്കെ ഞാൻ ഓർത്തു. പിന്നീട് എന്തുണ്ടായി എന്നോർത്ത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ ഒരു കണക്കിന് ഉച്ചവരെ കഴിച്ചുകൂട്ടി തിരിച്ച് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് പിള്ളേർക്ക് ഉള്ള ഭക്ഷണം സഞ്ചിയിൽ എടുത്തു വച്ചിട്ടുണ്ട്.

അപ്പോൾ ഞാൻ വിചാരിച്ചു അമ്മുമ്മ ഇപ്പോൾ ഭക്ഷണവുമായി ചിറ്റയുടെ വീട്ടിലേക്ക് പോകും അവളെ എനിക്ക് നേരിട്ട് കണ്ടു സംസാരിക്കാമല്ലോ എന്ന് കരുതി. പക്ഷേ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അമ്മൂമ്മ എന്നോട് പറഞ്ഞു "അജയ ചോറ് സുബ്രഹ്മണ്യൻറെ കയ്യിൽ കൊണ്ടുപോയി കൊടുക്കു എന്നിട്ട് നീ വന്ന ചോറ് തിന്നോ " ഞാൻ ചോറുമായി ചിറ്റയുടെ വീട്ടിലേക്ക് സൈക്കിളിൽ പുറപ്പെട്ടു കുഞ്ഞച്ചൻ റെ കയ്യിൽ ചോറും കൊടുത്ത് തിരിച്ചുപോന്നു വീട്ടിൽ വരുമ്പോൾ ഡൈനിങ് ടേബിൾ എനിക്ക് ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

സാധാരണ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നാണ് ഭക്ഷണം കഴിക്കാറ് ഇന്ന് ഇതെന്തുപറ്റി ഞാൻ അമ്മൂമ്മയോട് നിങ്ങൾ കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ആ പെൺകൊച്ച് പിന്നെ കഴിക്കാം എന്നാണ് പറഞ്ഞത്. ഏതായാലും ഞാനും അവളും കൂടി പിന്നീട് കഴിച്ചു കൊള്ളാം നീ കഴിച്ചോളൂ. എനിക്ക് വിഷമമായി ഇവൾ എന്താണ് ഇങ്ങനെ രാവിലെ ഒരു കുഴപ്പവുമില്ലാതെ എന്നോട് സംസാരിച്ചിട്ട് പോയ ആളാണ് അതു കഴിഞ്ഞ് എന്ത് സംഭവിച്ചു

💬 Comments

View all comments