0%

Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]

Author : Dasan Read All Parts 444

ഒരു ഫാമിലിക്ക് വാടകക്ക് കൊടുക്കാം. നല്ല വാടകയും കിട്ടും നിങ്ങൾക്കൊരു നല്ല അയൽക്കാരെയും കിട്ടും. ഞാൻ ശ്രുതിയോട് വിളിച്ചേ ഒരു റൂം നോക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്. അവൻ നോക്കാം എന്ന് പറഞ്ഞു.
ചേട്ടൻ: ഇതിനാണോ ഇത്ര ചുറ്റിക്കെട്ടി പറയുന്നത്, അജയൻ പറഞ്ഞ ചെലവ് അത് എങ്ങനെയൊക്കെ നടന്നുപോകും. എല്ലാവരും എല്ലാം കരുതി ഇതൊന്നും നടക്കില്ല. പിന്നെ കല്യാണം. അതിനെപ്പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയണം. ചീതമ്മ ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ അന്ന് അജയൻറെ വീട്ടിൽ വന്നത്. വീട്ടുകാരുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം എന്ന് കരുതിയാണ് വന്നത്. വന്നപ്പോൾ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ, ചീതമ്മ ഞങ്ങളോട് പറഞ്ഞു ഇനി ഒന്നും സംസാരിക്കണ്ട എന്ന്. അതോടെ ആ സംസാരം അവിടെ വച്ച് നിന്നു. ചീതമ്മക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് പറഞ്ഞില്ല എന്നേയുള്ളൂ. ഞങ്ങൾക്കാർക്കും അജയൻറെ മറ്റ് ബന്ധങ്ങളൊന്നും അവിടെ വരുന്നതുവരെ അറിയില്ലല്ലോ. ചീതമ്മ ഒട്ടു അജയനോട് ഇഷ്ടമാണെന്ന് പറഞ്ഞും ഇല്ല. ഇപ്പോൾ ആക്സിഡൻറ് നടന്നതിന് ശേഷം സീതയും ഞാനും കൂടിയാണ് അജയനെ പരിചരിച്ചത്. ഇത് കേൾക്കുമ്പോൾ അജയൻ റെ ബന്ധുക്കൾക്ക് ആയാലും ഒരു സംശയം ഉണ്ടാകാം, കല്യാണം കഴിക്കാത്ത ഒരു പെൺകുട്ടി പ്രായപൂർത്തിയായ ഒരു ആണിനെ പരിചരിക്കാൻ നല്ല കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന്. ആര് കേട്ടാലും അതു തന്നെ പറയൂ. പക്ഷേ എൻറെ മോള് പറഞ്ഞത്, അച്ഛാ എനിക്ക് അണ്ണനെ ഇഷ്ടമാണ് അത് നേരത്തെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിനിടയിൽ ആ ചേച്ചിയും അണ്ണനും ആയി പ്രണയത്തിലാണെന്നും കല്യാണം കഴിക്കാൻ പോകുന്നു എന്നു

💬 Comments

View all comments