Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]
തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ എൻറെ മനസ്സ് കലുഷിതമായിരുന്നു. ഞാൻ റൂമിലേക്ക് പോകുന്നത് നോക്കി സീത സിറ്റൗട്ടിൽ നിൽപ്പുണ്ടായിരുന്നു. എൻറെ ജീവിതം ആകെ താറുമാറായി പോയിരിക്കുന്നു. സുധി പറഞ്ഞത് കേട്ടപ്പോൾ, എന്നെ വിട്ടു പോയെങ്കിലും അവൾ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ കണ്ടപ്പോൾ ഉള്ള അവസ്ഥ, വളരെ പരിതാപകരമാണ്. ഒരു ആക്സിഡൻറ് പറ്റി അത്യാസന്ന നിലയിൽ കിടന്നിട്ട് എനിക്ക് ആരുമുണ്ടായില്ല, ചേട്ടൻ ഓഴിച്ച്. ഇനി എന്തിനു ജീവിക്കണം, ആർക്കുവേണ്ടി ജീവിക്കണം. ഒന്നിനോടും പ്രതിപത്തി ഇല്ല. സീതക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോയേ പറ്റൂ. ഇവിടെ നൽകുന്ന ഓരോ നിമിഷവും ആ പെൺകൊച്ച് എന്നിലേക്ക് കൂടുതൽ അടുക്കാനേ ശ്രമിക്കു. അത് അനുവദിച്ചു കൊടുത്തു കൂടാ, നല്ല ഭാവിയാണ് ആ പെൺകുട്ടിക്ക് വേണ്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടുക. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കണം. പിറ്റേദിവസം മുതൽ അതിരാവിലെ എഴുന്നേറ്റ് റെഡിയായി അവിടെനിന്നും ഇറങ്ങി. രാത്രിയിൽ വളരെ വൈകിയാണ് റൂമിലെത്തി കൊണ്ടിരുന്നത്. ചേട്ടൻറെ വീട്ടിലേക്ക് ഉള്ള പോക്ക് നിന്നു. ഭക്ഷണം ഒക്കെ വെളിയിൽനിന്ന് ഏതെങ്കിലും സമയം കഴിച്ചെങ്കിൽ ആയി. ഓഫീസിൽ ചെന്നാൽ ജോലി ശ്രദ്ധിക്കാതെയായി. ഫയലുകൾ മേശപ്പുറത്ത് കുന്നുകൂടി കൊണ്ടിരുന്നു. പല ദിവസങ്ങളിലും വില്ലേജ് ഓഫീസർ വിളിച്ച് വഴക്കു പറച്ചിൽ പതിവായി. ഇതിനിടയിൽ ഒരു ദിവസം ചേട്ടൻറെ അടുത്ത് ചെന്ന് ഒരു ലോൺ എടുക്കാൻ സ്ഥിരം അഡ്രസ്സ് ഉള്ള ഒരാളുടെ അക്കൗണ്ട് നമ്പർ വേണം എന്ന് പറഞ്ഞു. ചേട്ടൻറെ അക്കൗണ്ട് നമ്പർ ഞാൻ വാങ്ങി, ദിവസങ്ങൾ അങ്ങനെ നീങ്ങി. മുടിയും താടിയും
💬 Comments
View all comments