0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Dasan Read All Parts 314

ഭാഗത്തു നിന്നും വരുന്ന വണ്ടി വന്നു നിന്നു. അതിൽനിന്നും യാത്രക്കാർ ഇറങ്ങി കൂട്ടത്തിൽ സീതയും. എന്നെ കണ്ടതും സീത പെട്ടെന്ന് ഒഴിഞ്ഞുമാറി. മുഖത്ത് ക്ഷീണവും വിഷമവുമുണ്ട്, ആളാകെ വല്ലാതെ ആയിരിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ഓട്ടോ വിളിച്ച് അതിൽ കയറി ഇരുന്നു, പുറകെ ഞാനും കയറി. അപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ അതിന് അനുവദിച്ചില്ല. ഓട്ടോക്കാരനോട് സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ വണ്ടി നീങ്ങി. സ്ഥലം കേട്ടപ്പോൾ എൻറെ മുഖത്തേക്ക് നോക്കിയെങ്കിലും വീണ്ടും മുഖം കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു. നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സീത ഓട്ടോയിൽ കയറിയത് മൂലം ആണ് ഞാനും കയറിയത്. മ്യൂസിയത്തിന് അടുത്തു കൊണ്ടുപോയി ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങിയെങ്കിലും സീത അതിന് തയ്യാറായില്ല. ഞാനിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ സീതാ വണ്ടി കാരനോട് എന്തോ പറഞ്ഞു വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. വണ്ടി പോകുന്നത് നോക്കി ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു. പിന്നീട് മ്യൂസിയം ഗ്രൗണ്ടിലേക്ക് നടന്നു, അവിടെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു. സീത അങ്ങനെ പ്രവർത്തിച്ചതിൽ എനിക്ക് ഒന്നും തോന്നിയില്ല, കാരണം ഇതിൽ കൂടുതൽ അവഹേളനം ഞാൻ ചെയ്തിട്ടുണ്ട്. ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് കരുതി. ഞാൻ ബെഞ്ചിനു പുറകിലേക്ക് തലചായ്ച്ച് കണ്ണുകളടച്ചു അങ്ങനെ ഇരുന്നു. ഒരു 10 മിനിറ്റ് ഇരുന്നു കാണും, കണ്ണുകൾ അങ്ങനെ മയക്കത്തിലേക്ക് പോകുന്ന സമയം തോളിൽ ഒരു കരസ്പർശം. കണ്ണുതുറന്നു നോക്കുമ്പോൾ സീത മുൻപിൽ നിൽക്കുന്നു. എൻറെ അരികിൽ വന്നു ഇരുന്നു.

💬 Comments

View all comments