0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 236

കഴിഞ്ഞു പോയാൽ പോരെ?
ഞാൻ: ഞങ്ങൾക്ക് മറ്റന്നാൾ കാപ്പികുടി കഴിഞ്ഞു പോകാനുള്ളതാണ്, അതിനിടയിൽ അമ്മായിഅമ്മയെ സന്തോഷിപ്പിച്ച് കൂടെ നിർത്താൻ കുറച്ച് സമയം കിട്ടണ്ടേ. ഇനിയും ഉണ്ടല്ലോ ചിറ്റേ സമയം. ഇത് ഞങ്ങളുടെ അനൗപചാരിക സന്ദർശനം അല്ലേ, ഔപചാരികമായി ഞങ്ങൾ ഒരു ദിവസം ഇറങ്ങാം, അല്ലേ സീതേ.
അപ്പോഴേക്കും സീതയും ഹാളിലേക്ക് എത്തി, സീത ചിരിച്ചു. കിടക്കാൻ നേരം സീത അമ്മയുടെ കൂടെ മുറിയിൽ കൂടി ഞാൻ ഹാളിലും കിടന്നു.

നേരം വെളുത്തു, കാപ്പികുടിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുന്നതിനു മുമ്പ് സീത അമ്മുമ്മയുടെ കാൽതൊട്ടു വന്ദിച്ചു, അമ്മുമ്മ കിളിയെ ചേർത്തുപിടിച്ചു നെറുകയിൽ തലോടി. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞങ്ങൾ യാത്ര ചെയ്യുമ്പോൾ
സീത: ചേച്ചിയുടെ കോലം കണ്ടോ, എന്തുമാത്രം മാറിയിരിക്കുന്നു. ആകെ ക്ഷീണിച്ച് അവശയായി, എങ്ങനെ ഇരുന്നതാണ്.
ഞാൻ ഒന്നും മിണ്ടിയില്ല. എൻറെ തോളത്ത് കൈവെച്ച്
സീത: ഇങ്ങനെ ഒരു ആളെ കിട്ടിയിട്ട് വേണ്ട വേണ്ട എന്ന് വച്ച് പോയ ചേച്ചി എന്തൊരു മണ്ടിയാണ്. എനിക്ക് അസൂയ തോന്നിയിരുന്നെങ്കിലും, ആ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അയാളെ ആ ചേച്ചിയുടെ മുമ്പിൽ വച്ച് അടിക്കേണ്ടിയിരുന്നില്ല.
സീത അങ്ങനെ എന്തൊക്കെയോ വണ്ടിയിലിരുന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ സീതക്ക് ഫോൺ വന്നു, വീട്ടിൽ നിന്നും അമ്മായിയമ്മയാണ് വിളിച്ചത്. ഞങ്ങൾ അവിടെ നിന്നും പോന്നോ എന്നറിയാൻ. ഞങ്ങൾ അവിടെ നിന്ന് പോന്നു എന്ന് പറയുകയും ചെയ്തു.
സീത: വീട്ടിൽ നിന്നും അച്ഛൻ പലപ്രാവശ്യം വിളിച്ചിരുന്നു. മരിച്ച വീട്ടിൽ നിൽക്കുമ്പോഴും വിളിച്ചിരുന്നു. നമ്മൾ എപ്പോഴാണ് ചെല്ലുന്നത് അറിയാനും ഇവിടെ നമ്മളോടുള്ള

💬 Comments

View all comments