0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 239

പറയാൻ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ചുണ്ടിൽ പനിനീർപ്പൂവിതളിൻറെ സ്പർശനം പോലെ തോന്നിയപ്പോഴാണ് ഉണർന്നത്, കണ്ണുതുറന്നു നോക്കിയപ്പോൾ സീത ചുണ്ടിൽ ചുംബിക്കുന്നതാണ് കണ്ടത്. ഞാനുണർന്നത് കണ്ടപ്പോൾ പെട്ടെന്ന് പിൻവാങ്ങി.
സീത: എന്താണ് മാഷേ ഭക്ഷണം കഴിക്കണ്ടേ?
എനിക്ക് പെട്ടെന്ന് ശ്രീകുമാരൻ തമ്പിയുടെ വരികൾ ആണ് ഓർമ്മ വന്നത്
ഞാൻ: അതിമനോഹരം ആദ്യത്തെ ചുംബനം.
അതിമനോഹരം ആത്മഹർഷോത്സവം.
മദന സൗഗന്ധികങ്ങളാ മാശകൾ...
മധുരമുണ്ണുമരന്ദ വർഷോത്സവം.
സീത: കൊള്ളാം നല്ല പാട്ട്. എന്താണ് പാട്ടുപാടി വയറു നിറക്കുവോ?
ഞാൻ: എന്നാൽ ദേ അടുത്ത പാട്ട്,
ഒരു കൊച്ചു ചുംബനത്തിൻ
മണി പുഷ്പ പേടകത്തിൽ
ഒരു പ്രേമ വസന്തം നീ ഒതുക്കി അല്ലോ....
സീത: മതി. ഇനി വന്ന് ഭക്ഷണം കഴിക്കാം. അവിടെ അച്ഛനും മറ്റുള്ളവരും കാത്തിരിക്കുന്നു.
ഇതും പറഞ്ഞ് സീത വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി. ഈ പെണ്ണിന് ഒരു കലാബോധവുമില്ലെ? ഇനി കിടന്നാൽ ശരിയാവില്ല, ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിൽ പോയി, തിരിച്ച് ഡൈനിങ് ടേബിളിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ എല്ലാവരും ഉപവിഷ്ടരായിരുന്നു എന്നുമാത്രമല്ല ഭക്ഷണവും സ്റ്റാർട്ട് ചെയ്തിരുന്നു. സീത മുൻപന്തിയിലായിരുന്നു കഴിക്കുന്നുണ്ട്, എന്നാൽ ഈ ചേട്ടൻ വന്നിട്ട് കഴിക്കാം എന്ന് പോലും വിചാരിച്ചില്ല. അമ്മായിയമ്മ അടുത്തിരുന്ന് കോരിക്കോരി ഇട്ടു കൊടുക്കുന്നു. ഞാൻ വന്നത് പോലും ശ്രദ്ധിച്ചതേയില്ല, അവിടെ കിടന്നിരുന്ന ഒഴിഞ്ഞ കസേരയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇങ്ങനത്തെ സ്നേഹപ്രകടനം ആണെങ്കിൽ, ഭാവി മരുമകൾ നാളെ എൻറെ കൂടെ വരാൻ തയ്യാറാവില്ല. അച്ഛനും മോൾക്ക് അത് ഇട്ടു കൊടുക്കുക ഇത് കൊടുക്കൂ എന്നു പറയുന്നുണ്ട്.

💬 Comments

View all comments