0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Dasan Read All Parts 255

അങ്കിൾ സാകുതം നോക്കുന്നത് കണ്ടു.
ഞാൻ: സീതേ, ഇതാണ് കിളിയുടെ ഒരു ചേട്ടൻ. പേര് പ്രദീപ്, എൻറെ അങ്കിൾ ആയിട്ട് വരും. ചെറിയൊരു ആക്സിഡൻറ് പറ്റിയതാണ്. ഇത് തിരുവനന്തപുരത്തുള്ള കുട്ടിയാണ്. ഞാൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ മകൾ. അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞിട്ട് കൊണ്ടുവന്നതാണ്. ഇവിടെ അമ്മുമ്മയെ കാണാൻ വന്നപ്പോഴാണ് ഈ വിവരം അറിയുന്നത്.
സീത തൊഴുതു, സമയം നോക്കിയപ്പോൾ രണ്ടു മണി ആകുന്നു. ഞാൻ അങ്കിളിനോട് പറഞ്ഞു അവരെയും കൊണ്ട് പുറത്തേക്കിറങ്ങി. സീത നേരെ ചിറ്റയുടെ യും അമ്മയുടെ അടുത്തേക്ക് പോയി. ഞാൻ മൂന്ന് പിള്ളേരെയും വിളിച്ച് റോഡിലേക്ക് നടന്നു. അവിടെ ചെറിയ ഒരു ഹോട്ടൽ ഉണ്ട്. ചോദിച്ചപ്പോൾ ഊണ് കഴിഞ്ഞു ചായ വേണമെങ്കിൽ തരാം എന്നായി, അവരോട് ചോദിച്ചപ്പോൾ എന്തായാലും മതിയെന്ന്. ചായയും സ്നാക്സും മേടിച്ചു കൊടുത്തു, അവർ ചായ കുടിച്ചു കഴിയുന്നതുവരെ അവിടെയിരുന്നു. തിരിച്ചു മരണ വീട്ടിൽ എത്തുമ്പോൾ അമ്മയും അച്ഛനും വന്നിട്ടുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ എൻറെ അടുത്തേക്ക് വന്നു.
അച്ഛൻ: ഇവിടെ എന്തെങ്കിലും ചെയ്യണൊ?
ഞാൻ: എനിക്കറിയില്ല കുഞ്ഞച്ഛനോട് ചോദിക്ക്.
അച്ഛൻ കുഞ്ഞച്ഛന് അടുത്തേക്ക് പോയി, അവർ തമ്മിൽ എന്തോ സംസാരിച്ചു തീരുമാനത്തിലെത്തി. ഞാൻ നോക്കുമ്പോൾ അമ്മ സീതയുടെ അടുത്ത് നിൽപ്പുണ്ട്. കുറച്ച് അടുത്ത് നിന്ന് ചെറിയ ബഹളങ്ങൾ കേൾക്കുന്നു. വെള്ളമടിച്ച് ബഹളം ഉണ്ടാക്കുകയാണ്, നോക്കുമ്പോൾ ഷിബുവും ഷിബുവിൻ്റെ നാട്ടിൽ നിന്ന് വന്ന ബന്ധുക്കളുമാണ്. ഞാൻ അവിടെ നിന്നും മാറി, ഇനി എന്നെ കണ്ടിട്ട് എൻറെ മേക്കിട്ട് കയറാൻ വരണ്ട എന്ന് കരുതി. അവനെ ആരോ പിടിച്ചു

💬 Comments

View all comments