0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Dasan Read All Parts 253

കണ്ടോ, അമ്മയെ കയ്യിലെടുത്തത് കണ്ടോ. അതാണ് സീതയുടെ മിടുക്ക്.
ഞാൻ: സമ്മതിച്ചേ.
ടൗണിൽനിന്നും ചിത്രയുടെ പിള്ളേർക്ക് ഡ്രസ്സും സ്വീറ്റ്സും വാങ്ങി, ഉച്ചയ്ക്ക് മുമ്പായി 11 മണിയോടെ ഞങ്ങൾ ചിറ്റയുടെ വീട്ടിൽ എത്തി. ഞങ്ങൾ വിളിച്ചു പറയാതെയാണ് ചെല്ലുന്നത്, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. അവിടെ അമ്മുമ്മയും ചിറ്റയും എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അന്താളിച്ചു.
ചിറ്റ: നിങ്ങൾ വന്ന സമയം കൊള്ളാം, ഞങ്ങൾ ഒരു മരണാവശ്യം ആയി പോകാൻ നിൽക്കുകയായിരുന്നു. ചേട്ടൻ ഇപ്പോൾ വരും പിള്ളേരെ കൊണ്ട് പോകണം, അതിനെ ചേട്ടൻ വേണ്ടിവരും.
ഞാൻ: ആരാണ് മരിച്ചത്?
ചിറ്റ: കുഞ്ഞച്ഛൻ, കിളിയുടെ അച്ഛൻ. നീ വണ്ടിക്കല്ലെ വന്നത്, അപ്പോൾ ആ വണ്ടിക്ക് അങ്ങ് പോകാം.
ഞാൻ: ഞാൻ വരുന്നില്ല.
അമ്മുമ്മ: മോൻ വാ.എന്തായാലും നിങ്ങൾ വന്നതല്ലെ, മരണത്തിലൊന്നും വഴക്ക് വേണ്ട മോനെ.
സീത: ഏതായാലും ഒന്ന് പോകാം ചേട്ടാ. വഴക്കൊക്കെ പോകട്ടെ.
അപ്പോഴേക്കും കുഞ്ഞച്ഛൻ വന്നു, ചിറ്റയുടെ പിള്ളേർ ഓടി ഞങ്ങളുടെ അടുത്ത് വന്നു. അവർക്കുള്ള പൊതികൾ സീത കൊടുത്തു.മൂത്തയാൾ ആൺകുട്ടിയാണ് 15 വയസ്സ് .രണ്ടാമത്തേത് 13 വയസ് പെൺകുട്ടിയാണ്. മൂന്നാമത്തേത് ആൺകുട്ടി 11 വയസ്സ്.പൊതിയുമായി അവർ അകത്തേക്ക് പോയി. കുഞ്ഞച്ഛനും പിള്ളേരുമായി റെഡിയായി ഇറങ്ങി വന്നു. സീതയുടെ നിർബന്ധത്തിൽപോകാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറാൻ നോക്കിയപ്പോഴാണ് കുല ഇരിക്കുന്നത് കണ്ടത്, അതിറക്കി വെച്ചു.എല്ലാവരും കയറി കുഞ്ഞച്ഛൻ ഫ്രൻ്റിൽ കയറി, സീത അമ്മുമ്മയുടെയും ചിറ്റയുടേയും കൂടെ കയറി. പോകുന്ന വഴി ഞാൻ അമ്മയെ അറിയിച്ചില്ലേ എന്ന് ചോദിച്ചു. അറിയിച്ചു വരാമെന്ന്

💬 Comments

View all comments