0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 592

ലീവ് എടുത്ത് നാട്ടിലോ വേറെ എവിടേക്കോ പോവുക. ഈ മാരണം പോകുന്നതുവരെ ഇങ്ങോട്ടു വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യൻറെ സ്വസ്ഥത കളയാൻ ഓരോ ജന്മങ്ങൾ. അലക്കി ഇട്ടിരുന്ന ഡ്രസ്സ് ഫാനിൻ്റെ അടിയിലിട്ടു. നേരം വെളുക്കുമ്പോൾ ഉണങ്ങി കിട്ടുമായിരിക്കും. പോകുന്നതിനു മുമ്പ് അച്ഛനോട് വിവരം പറയണം, അല്ലെങ്കിൽ നന്ദികേട് ആയിരിക്കും. എന്തെങ്കിലും നുണ പറഞ്ഞു പോകണം.

രാവിലെ തന്നെ എഴുന്നേറ്റു ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ അവിടെ പുറത്ത് നിൽക്കുന്നു, ഞാൻ പതിയെ അങ്ങോട്ടു ചെന്നു.
ഞാൻ: ഞാൻ ഇന്നലെ ഒരു കാര്യം പറയാൻ മറന്നു പോയി, എനിക്ക് മൂന്നുനാലു ദിവസം ഒരു ട്രെയിനിങ് ഉണ്ട്. തൃശ്ശൂർ 'കില'യിലാണ്, വൈകിട്ട് പോകും. തിങ്കളാഴ്ചയെ വരൂ, സീതയോട് ഇപ്പോൾ പറയണ്ട.
അച്ഛൻ: മോനെ, എനിക്ക് മനസ്സിലാകും, ഇവിടെ ഇവരൊക്കെ ഉള്ളതുകൊണ്ട് ഒരു ഫ്രീഡം കിട്ടുന്നില്ലല്ലെ.
ഞാൻ: ഏയ് അങ്ങനെയൊന്നുമില്ല. മൂന്നു ദിവസത്തെ ട്രെയിനിങ്ങും പിന്നെ ഞായറാഴ്ച വീട്ടിലും കയറി തിങ്കളാഴ്ച വെളുപ്പിന് എത്താം എന്ന് കരുതി.
അച്ഛൻ: മോൾക്ക് ഭയങ്കര വിഷമം ഉണ്ട്. അവൾ, എൻറെ പെങ്ങൾ ഒരു മൂശേട്ടയാണ്. അവൾക്ക് അവളുടെ ഭർത്താവിനെ ചേട്ടൻറെ മകനെകൊണ്ട് എൻറെ മകളെ കല്യാണം കഴിപ്പിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഗൾഫിൽ ഭയങ്കര ബിസിനസ് ഒക്കെ ആണ്, സീതക്ക് അത് ഒട്ടും താല്പര്യമില്ല. അതാണ് അവൾ, എൻറെ പെങ്ങൾ മോനോട് ഈ കാണിക്കുന്ന ദേഷ്യമെല്ലാം. അവർ നാളെയോ മറ്റന്നാളോ തിരിച്ചുപോകും.
ഞാൻ: അതൊന്നുമല്ല അച്ഛ. അതിലൊന്നും എനിക്കൊന്നും തോന്നിയില്ല.
എനിക്ക് സീത കാണിക്കുന്ന അകൽച്ചയിൽ ആണ് എനിക്ക് വിഷമം തോന്നിയത്, അതു പറയാൻ

💬 Comments

View all comments