0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 564

നോക്കണം റൂം പൂട്ടണം മൊബൈൽ എടുക്കണം. ഞാനങ്ങനെ റൂമിലേക്ക് പോയി, വണ്ടി ലോക്ക് ആണൊ എന്ന് നോക്കി മൊബൈൽ എടുത്ത് റൂം പൂട്ടി തിരിച്ചുവന്നു. ഇനി ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി, സീത റൂമിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് ചേട്ടനോട് ബെഡ്ഷീറ്റ് വാങ്ങി ഒഴിഞ്ഞു കിടന്നിരുന്ന ബെഡ്റൂമിൽ കയറി. ഷീറ്റ് വിരിച്ച്, കോമൺ ബാത്റൂമിൽ പോയി വന്നു വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. അറ്റാച്ചഡ് ഇല്ലാത്ത ബെഡ് റൂം ആണത്. കുറച്ചു കഴിഞ്ഞപ്പോൾ ഹാളിൽ
സീത: ചേട്ടൻ എവിടെ? പോയോ?
ചേട്ടൻ: ഇല്ല. ഇവിടെയുണ്ട്.
സീത: എവിടെ?
ചേട്ടൻ: ദാ ആ മുറിയിൽ.
സീത: ചേട്ടനെ എന്തിനാണ് അവിടെ കിടത്തിയത്? എൻറെ മുറി കൊടുക്കാം ആയിരുന്നല്ലോ, ഞാൻ അവിടെ കിടക്കും ആയിരുന്നല്ലോ.
സീത മുറിയുടെ വാതിലിൽ വന്ന് മുട്ടി, വിളി തുടങ്ങി.
സീത: ചേട്ടാ....... ചേട്ടാ....... വാതിൽ തുറക്ക്. ചേട്ടാ....... ഒന്ന് വാതിൽ തുറക്കു......
കുറച്ചുനേരം ഇതേ വിളി തുടർന്നുകൊണ്ടിരുന്നു.
സീത: അച്ഛന് എന്നെ വിളിക്കാമായിരുന്നില്ലേ? ചേട്ടൻ ഉറക്കമായെന്നു തോന്നുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം ഓഫ് ആയി, എല്ലാവരും കിടന്നു എന്ന് തോന്നുന്നു.

ഞാൻ എഴുന്നേൽക്കുമ്പോൾ ചേട്ടൻ്റെ കുളികഴിഞ്ഞിട്ടുണ്ട്, റൂമിൽ നിന്നും ഇറങ്ങി വരുന്നു. ചേട്ടന് 8 മണിക്ക് യൂണിയനിൽ ഒപ്പിടണം, ഇപ്പോൾ ആറേമുക്കാൽ. എന്നെ കണ്ടപ്പോൾ
ചേട്ടൻ: രമണി, മോനെ ചായ കൊടുക്ക്.
ഞാൻ പോയി വായ കഴുകി വന്നപ്പോൾ ടേബിളിൽ ഇരുന്ന ചായ എടുത്ത് കുടിച്ചു.
ഞാൻ: അങ്ങോട്ട് പോയിട്ട് വരാം.
ഞാൻ റൂമിലേക്ക് പോയി, വാതിൽ തുറന്ന്

💬 Comments

View all comments