0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 601

എൻറെ മോശം സമയത്ത് നിങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പറയുന്നത് നിങ്ങളോട് എല്ലാവരോടും കൂടിയാണ്, നിങ്ങൾക്ക് എന്നിൽ നിന്നും സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള എന്തെങ്കിലും പ്രവർത്തി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് എൻറെ വിശ്വാസം. പിന്നെ രണ്ടുദിവസം ഞാൻ ഇവിടെ നിന്നും മാറി നിന്നത്, ഞാനിവിടെ ഒറ്റപ്പെടുന്നു എന്ന ഒരു തോന്നൽ ഉണ്ടായതുകൊണ്ടാണ്. എന്നെ മനസ്സിലാക്കേണ്ടവർക്ക് പോലും.......... ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ഞാൻ ഇപ്പോൾ ഇവിടെ കയറി വന്നപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾ എല്ലാവരും സന്തോഷമായാണ് ഇരിക്കുന്നതെന്ന്. എനിക്കതിൽ സന്തോഷമേയുള്ളൂ. ഞാനായിട്ട് ഇനി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. ഞാൻ ഇന്ന് തന്നെ സുധിയുടെ മുറിയിലേക്ക് മാറുകയാണ്, അവിടെ ലക്ഷ്മി ഇല്ല. അവനെ ഞാൻ വിളിച്ചിട്ടില്ല, നിങ്ങളെ കണ്ടു എല്ലാകാര്യങ്ങളും പറഞ്ഞിട്ട് വിളിക്കായെന്ന് കരുതി. രാത്രിയിൽ യാത്ര പറയുന്നില്ല.
എല്ലാവരും നിശബ്ദരായി ഇരിക്കുകയാണ്. സീത തൻറെ മുറിയിലേക്ക് കയറിപ്പോയി. ഞാൻ മറ്റു രണ്ടുപേരെയും നോക്കി, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഒരേ ഇരിപ്പ്. ഞാൻ പോകാൻ തിരഞ്ഞ് വാതിൽ തുറന്നതും ഒരാൾ എൻറെ കയ്യിൽ കയറി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ സീത ബാഗും തൂക്കി നിൽക്കുന്നു.
സീത: എന്നെ ആരെ ഏൽപ്പിച്ചിട്ട് ആണ് പോകാൻ പോകുന്നത്. ഇത്രയും നേരം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെയുണ്ടെന്ന് ഉള്ള കാര്യം പോലും മറന്നു കൊണ്ടാണ് പോയത്. എവിടെപ്പോകുന്നു എന്ന് പോലും എന്നോട് പറഞ്ഞില്ല.
ഞാൻ: ഞാൻ രണ്ടു ദിവസം അന്വേഷിച്ചു നടന്നു. എവിടെയും കണ്ടില്ല.

💬 Comments

View all comments