0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

ദിവസം ഇപ്പോൾ തന്നെ പോയി.
അമ്മാവൻ: പോകാനുള്ള അടുത്തേക്ക് പോകാൻ പറ്റുമോ?
ഞാൻ: രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ട് പോയാൽ, എന്നാണ് ഇങ്ങോട്ട് വരുന്നത് എന്ന് അറിയില്ല.
കുഞ്ഞച്ഛൻ: ശനിയും ഞായറും ആയിരുന്നതിനാൽ, ഇന്നും ഇന്നലെയും അവധിയായിരുന്നില്ലേ.
ഞാൻ: ഞാൻ കമ്യൂട്ടട് ലീവെടുത്ത് ആണ് വന്നത്, അതുകൊണ്ട് ശനിയും ഞായറും ആ ലീവിൽ പെടും. ഇപ്പോൾ അത്യാവശ്യമുള്ള സ്ഥലങ്ങളിലൊക്കെ പോയിട്ട്, ഇടക്കെപ്പോഴെങ്കിലും ലീവെടുത്തു വന്ന് മറ്റുള്ള സ്ഥലങ്ങളിലും പോകാം.
അമ്മാവൻ: ഇങ്ങോട്ട് മാറ്റത്തിന് ശ്രമിക്കുന്നുണ്ടോ?
ഞാൻ: തൽക്കാലം ആലോചനയിൽ ഇല്ല, അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളൂ. അവിടെയും ഇവിടെയും ആയി നിന്നു പോകാം എന്ന് കരുതുന്നു.
അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞു, സമയം പോയതറിഞ്ഞില്ല. അമ്മ വന്ന് ഭക്ഷണം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. അച്ഛനും അനിയനും കൂടി ഹാളിൽ എന്തോ കാര്യത്തിന് പോയിരിക്കുന്നു. ഇവിടത്തെ റിസപ്ഷനും ഹാളിലാണ്. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു, സീതയും ചിറ്റയും അമ്മയും സൂര്യയും കൂടി ഭക്ഷണം എല്ലാവർക്കും സെർവ് ചെയ്ത്കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു, കുറച്ചുനേരം കൂടി വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ ചിറ്റ വന്നു.
ചിറ്റ: അവൻ പോയി കിടക്കട്ടെ, നാളെയും തിരക്കുള്ളതല്ലേ. എടാ നീ പോയി കിടക്ക്, പെൺകൊച്ച് കാത്തിരിക്കുന്നു.
ഞാൻ റൂമിലേക്ക് പോയി, ബാത്റൂമിൽ പോയി വന്നു കട്ടിലിൽ കിടന്നു. അല്പസമയത്തിനുശേഷം സീത മുറിയിലേക്ക് കടന്നുവന്നു, കയ്യിൽ വെള്ളത്തിൻറെ പാത്രം ഉണ്ട്. അതുകൊണ്ട് വന്ന് മേശമേൽ വെച്ച്, എന്നെ ഒന്നു നോക്കിയിട്ട് ബാത്റൂമിലേക്ക് പോയി. ഞാൻ ചുവരിനോട് ചേർന്ന് മുഖം തിരിച്ചു കിടന്നു ബാത്റൂമിലെ

💬 Comments

View all comments