Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
കുഴപ്പമൊന്നുമില്ല നല്ല ഉറക്കത്തിൽ ആണെന്ന് തോന്നുന്നു, ഞാൻ പതിയെ ബാത്റൂമിൽ പോയി തിരിച്ചുവന്നു സമയം നോക്കുമ്പോൾ 12:00 മണി. അപ്പോഴും കൂർക്കം വലി തകൃതിയായി നടക്കുന്നുണ്ട്. ഞാൻ ഒന്നുകൂടി കിളിയെ പോയി നോക്കി, തെക്കോട്ടാണ് തല വെച്ചിരിക്കുന്നത് വലതുവശത്തേക്ക് ചരിഞ്ഞു കിടക്കുകയാണ് വേദനയുള്ള കാലു വെക്കാനുള്ള തലയണ മാറി കിടക്കുന്നത് കണ്ടു. അടുത്തുചെന്ന് തലയണ എടുത്ത് കാലു പൊക്കി വെക്കുന്നതിനിടയിൽ വേദന കൊണ്ടോ എന്തോ കിളി പെട്ടെന്നെഴുന്നേറ്റു എന്നെ കണ്ടതും - "ഇപ്പോഴും തീർന്നില്ലേ ഡാ നിൻറെ. എൻറെ ഈ അവസ്ഥയിലും നീ." ഒന്നും പറയാതെ തലയണയുടെ മുകളിൽ കാലു വച്ച് തിരിച്ചുപോന്നു. എന്തുപറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്, എന്നാലും ഞാൻ കരഞ്ഞു മാപ്പ് അപേക്ഷിച്ചതാണ്. അതു മനസ്സിലാക്കാത്ത ഒരാളോട് എന്തു പറഞ്ഞിട്ടെന്താ കാര്യം. ഞാൻ വന്നു കിടന്നു. ഉറങ്ങിയില്ല, മര്യാദക്ക് ഉറങ്ങിയിട്ട് രണ്ടു ദിവസത്തോളം ആയി. ഒരു കാര്യം ഉറപ്പായി, കിളിക്ക് എന്നെ സ്നേഹിക്കുവാൻ കഴിയില്ല അത്രയും വെറുക്കപ്പെട്ടവൻ ആയിരിക്കുന്നു ഞാൻ. ഇങ്ങനെ ഓരോന്നാലോചിച്ച് ഇടക്കൊന്നു മയങ്ങിയെങ്കിലും എപ്പോഴോ എഴുന്നേറ്റു നോക്കുമ്പോൾ മൂന്നുമണി വീണ്ടും കിളി എന്തു പറയും എന്നോർത്ത് ആണെങ്കിലും റൂമിലേക്ക് പോയി ഞാൻ നോക്കി, മലർന്നു കിടന്നു ഉറങ്ങുന്നത് നേർത്ത പ്രകാശത്തിൽ കാണാൻ ഭംഗിയുണ്ട്. കാല് തലയണയിൽ നിന്നും അല്പം തെന്നിയാണ് കിടക്കുന്നത്, അതെടുത്ത് നേരെ വച്ച് പുലിവാൽ പിടിക്കേണ്ടല്ലോ എന്ന് കരുതി ഞാൻ തിരിച്ചു വന്ന് പായയിൽ കിടന്നു. പിന്നീട് എഴുന്നേൽക്കുന്നത് അമ്മൂമ്മ ലൈറ്റിട്ട് അടുക്കളയിൽ പണി തുടങ്ങിയപ്പോഴാണ്. എഴുന്നേറ്റ് ബ്രഷും പേസ്റ്റും എടുത്ത് വാതിൽ തുറന്നു പുറത്തു
💬 Comments
View all comments