0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Dasan Read All Parts 752

വലിച്ചു വെച്ച് എൻറെ സഹായമില്ലാതെ ബാത്റൂമിൽ പോയി തുടങ്ങി. വൈകുന്നേരം പതിവ് സമയത്ത് തന്നെ അമ്മുമ്മ ചിറ്റയുടെ വീട്ടിലേക്ക് പോയി. ഞങ്ങൾ രണ്ടുപേരും തനിച്ചായി,

ഞാൻ പോയി ഗേറ്റ് അടച്ച് ഫ്രണ്ടിലേയും അടുക്കളയിലെയും വാതിലുകൾ അടച്ചു, ഇനിയിപ്പോൾ ബാത്ത്റൂമിൽ പോകാൻ എൻറെ സഹായം ആവശ്യമില്ലയെങ്കിലും അമ്മൂമ്മ വരുന്നതുവരെ വാതിൽക്കൽ തന്നെ കിടക്കാം എന്നുകരുതി. തൽക്കാലം ഭക്ഷണം കഴിക്കുന്നത് വരെ എൻറെ റൂമിൽ കഴിച്ചു കൂട്ടാം എന്ന് കരുതി കട്ടിലിൽ കയറി കിടന്നതേയുള്ളു, അതാ കിളക്കുന്ന വാതിലിൽ ശക്തിയായ വടി കൊണ്ടുള്ള ഇടി ശബ്ദം കേട്ട് എഴുന്നേറ്റു ചെന്നു കിളിയെ നോക്കുമ്പോൾ വാതിൽക്കലേക്ക് നോക്കി കിടക്കുന്നു.

ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ബാത്റൂമിലേക്ക് കണ്ണു കാണിച്ചു. ഇന്നു മുഴുവൻ തനിച്ചു ബാത്റൂമിൽ പോയ ആൾ അമ്മൂമ്മ പോയപ്പോൾ എന്നെ ശല്യപ്പെടുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഉപദ്രവിച്ചത് മതിയായില്ല എന്നൊരു തോന്നൽ, എന്നാലും ഞാൻ ചെന്ന് മടി കൊണ്ടുവന്ന കട്ടിലിൻ്റെ തലക്കൽ ചാരിവെച്ച് കിളിയെ എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് നടത്തി. പോകുന്നതിനിടയിൽ തോളിൽ കൂടി ഇട്ടിരുന്ന കിളിയുടെ കൈകൾ എൻറെ കഴുത്തിൽ മുറുക്കി ആണ് പിടിച്ചത്.

എന്നെ കൊല്ലാൻ ഉള്ള ഭാവം ആണോ. എന്തായാലും തിരിച്ചുകൊണ്ടുവന്നു കിടത്തുന്നതിനിടയിലും കഴുത്തിൽ പിടിമുറുക്കി. നീരുള്ള കാല് പതിയെ നല്ലപോലെ കുത്തിയാണ് നടന്നത്, അതുകൊണ്ടുതന്നെ വേദനക്ക് നല്ല കുറവുണ്ട് എന്ന് മനസ്സിലാക്കി. ഞാൻ ആളിനെ സെറ്റിയിൽ വന്നിരുന്നു കഴുത്ത് പതിയെ തിരുമ്മി, ഒരുവിധം ശക്തിയിൽ തന്നെയാണ് കഴുത്തിൽ പിടിച്ചിരുന്നത്. വേദനയുള്ള ഇപ്പോഴും നടക്കാൻ തീരെ പ്രയാസമുള്ളപ്പോഴും ഇങ്ങനെ പിടിച്ചിട്ടില്ല. ഇപ്പോൾ ഒരുവിധം നല്ലതുപോലെ നടക്കാം എന്നിട്ടും.......

രാത്രിയിൽ കിടക്കുമ്പോൾ

💬 Comments

View all comments