Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
കാര്യം.
കൂടെയുള്ളത് ഒരക്ഷരം പറയാൻ കൂട്ടാക്കാത്ത മുതലും. ഞാൻ വീണ്ടും കണ്ണും തുറന്നിരുന്നെങ്കിലും കൺപോളകളിൽ ഉറക്കം വന്നു തുടങ്ങി. എന്നാലും ഞാൻ കണ്ണുകൾ മിഴിച്ചു. ഒരാൾ ഇവിടെ പേടിച്ച് ഇരിക്കുമ്പോൾ എങ്ങനെ ഉറങ്ങും. ഉറക്കം വരാതിരിക്കാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ മതിയായിരുന്നു, പക്ഷേ അതിന് കഴിയില്ലല്ലോ പല നേരത്ത് പല സ്വഭാവം. മഴ കുറച്ചു നേരം മാറി നിന്നെങ്കിലും പെട്ടെന്ന് ശക്തികൂടി ഇടിവെട്ടും കൂടിക്കൂടി വന്നു. കൺപോളകളെ മിഴിച്ച് ഇരുന്ന് എട്ടുമണി ആക്കി.
അടുക്കളയിൽ പോയി കിളിക്കുള്ള വെള്ളം ചൂടാക്കാൻ കലത്തിൽ വച്ച് ഭക്ഷണവും വെള്ളവും ആയി തിരിച്ചു വന്നു. സ്റ്റൂൾ വലിച്ചു വെച്ച് കറിയും വെള്ളവും അവിടെ വച്ചു ചോറു മേശമേൽ വെച്ച് കിളിയെ എഴുന്നേൽപ്പിച്ചു പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഇരുന്നു കൊടുത്തു, കൈയ്യെത്തിച്ച് ചോറ് എടുത്തു മടിയിൽ വച്ചു കൊടുത്തു. മഴയും മിന്നലും ആരാണ് ശക്തിമാൻ എന്നുള്ള വെല്ലുവിളിയോടെ തകർക്കുകയാണ്. തുലാവർഷം ആണെന്നു തോന്നുന്നു അതുകൊണ്ടാണ് രാത്രി പെയ്യുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രങ്ങളും എടുത്ത് കിളിയേ തലയണ ചുവരിൽ വച്ച് ചാരി ഇരുത്തി പാത്രങ്ങൾ അടുക്കളയിൽ സിംഗിൽ ഇട്ടു.
ചൂടായ വെള്ളവും എടുത്ത് ബാത്റൂമിലെ ബക്കറ്റിൽ ഒഴിച്ച് ചൂട് പരുവത്തിലാക്കിയിട്ട് ഡ്രസ്സ് എടുത്തു വന്ന് സ്റ്റാൻഡിൽ ഇട്ടു. ഇന്ന് കുളിക്കണോ എന്ന് ചോദിച്ചില്ല, കാരണം മറുപടിയുണ്ടാവില്ല. കിളിയുടെ കാലിൽ ഓയിൽമെൻറ് പുരട്ടിക്കൊടുത്തു പയ്യെ എഴുന്നേൽപ്പിച്ചു നടത്തി കുളിക്കാനായി അകത്തു കയറ്റി വാതിൽ ചാരുന്നതിന് മുമ്പ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു വെൻറിലേഷനിൽ വെച്ചു.ഇനി കറണ്ടു പോയി നിലവിളിക്കണ്ട എന്ന് കരുതിയാണ് അങ്ങനെ
💬 Comments
View all comments