0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Dasan Read All Parts 739

പകരുന്നതിന് ഇടയിൽ വാതിലിൽ മുട്ടു കേട്ടതുപോലെ തോന്നിയതുകൊണ്ട് അവിടേക്കു ചെന്നു ആളെ ഇറക്കി കൊണ്ടുവന്ന ബെഡിൽ ഇരുത്തിയിട്ട് കാലുകൾ തുടച്ച് മുകളിലേക്ക് വച്ച് ചുവരിൽ തലയിണകൾ വെച്ചു ചാരിയിരുത്തി തിരിച്ചു അടുക്കളയിൽ ഗ്ലാസിൽ പകർന്നിരുന്ന കട്ടൻചായയും ആയി തിരിച്ചു വന്നു കിളിക്ക് കൊടുത്തു.

അമ്മുമ്മ വരാൻ ഇനിയും താമസിക്കുമെന്നുള്ളതുകൊണ്ട് അടുക്കളയുടെ ഡോർ തുറന്ന് ലൈറ്റിട്ട് പുറത്തേക്കിറങ്ങി തേങ്ങ പൊതിച്ച് ചെരവി വെച്ച് എൻറെ ചായ ഗ്ലാസും എടുത്തു തിരിയവേ അപ്പുറത്തെ മുറിയിൽ നിന്നും ഗ്ലാസ് വീണ് ചിതറുന്ന ശബ്ദം കേട്ടു, രാത്രിയിൽ സ്റ്റീൽ ഗ്ലാസ് ആണ് എറിഞ്ഞു കളിച്ചിരുന്നത് നേരം വെളുത്തപ്പോൾ ചില്ലു ഗ്ലാസ്സ് ആയോ? എന്ന് ചിന്തിച്ച് എൻറെ ചായ ടേബിളിൽ വച്ച് മുറിയിൽ ചെല്ലുമ്പോൾ ഗ്ലാസ് പൊട്ടി കട്ടിലിനു താഴെ കിടക്കുന്നു.

കിളി കിടന്നുകൊണ്ട് ഗ്ലാസിൻറെ അവശിഷ്ടങ്ങൾ പെറുക്കി എടുക്കാൻ ഏന്തിവലിയുന്നു. ഞാൻ പെട്ടെന്ന് ചെന്ന് ആളെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരെ കിടത്തിക്കൊണ്ട് അവശിഷ്ടങ്ങൾക്ക് എടുക്കുന്നതിനിടയിൽ ഒരു കഷണം കൊണ്ട് എൻറെ ഇടതുകൈയുടെ തള്ളവിരൽ മുറിഞ്ഞു രക്തം തുള്ളിതുള്ളിയായി വീഴാൻ തുടങ്ങി, ഞാൻ അത് കാര്യമാക്കാതെ മറ്റു രണ്ടു വിരലുകളാൽ തള്ളവിരൽ അമർത്തിപ്പിടിച്ച് വലത് കൈ കൊണ്ട് ഗ്ലാസിൻറെ വലിയ കഷ്ണങ്ങൾ എടുത്തുകൊണ്ടുപോയി മതിലിന് പുറത്തേക്ക് കളഞ്ഞു തിരിച്ച് അടുക്കളയിൽ വന്ന് ചൂലും അടിച്ചു വാരിയും എടുത്ത് മുറിയിലേക്കു ചെന്നു വലത്തെ കൈ ഉപയോഗിച്ച് ചില്ലിൻറെ ബാക്കി ഭാഗങ്ങൾ അടിച്ചു വരുന്നതിനിടയിൽ രക്തം തുള്ളിയായി നിലത്തുവീണപ്പോഴാണ് ശ്രദ്ധിച്ചത്, കൈ മുഴുവൻ ചോരയാണ്.

ഇതെല്ലാം കണ്ട് മൗനിയായി ഒരാൾ അവിടെ കിടപ്പുണ്ടായിരുന്നു. അടിച്ചുകൊണ്ടിരുന്നു ചൂല്

💬 Comments

View all comments