0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 682

ഇറങ്ങി. വെണ്ടറുടെ അടുത്തുചെന്ന് രണ്ടു പി എസ് സി ഫോം വാങ്ങി. ടൗണിൽ നിന്നും അല്പം അകന്നുള്ള കിളിയുടെ വീട്ടിൽ ചെല്ലുമ്പോൾ മഴ തുടങ്ങി. ചെറിയ മഴയായതുകൊണ്ട് പ്രകാശനും കൂട്ടുകാരും ചേർന്ന് പറമ്പിലെ വേലി കെട്ടുന്നു. പ്രകാശൻ കൂട്ടുകാരെ എനിക്ക് നല്ലതുപോലെ അറിയാം. അവരോട് കുറച്ചുനേരം സൊറ പറഞ്ഞതിനുശേഷം.

കിളിയുടെ അച്ഛനെയും അമ്മയെയും കണ്ടു. അവർ കിളിയുടെ വിശേഷങ്ങൾ തിരക്കി. ഞാൻ കിളിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞില്ല. ഇളയ സഹോദരൻ കോളേജിൽ പോയിരിക്കുകയായിരുന്നു. ഏറ്റവും മൂത്ത സഹോദരൻ ഫിഷിംഗ് ബോട്ടിലും അടുത്ത ആൾ സ്വന്തമായുള്ള ടെമ്പോവാനിലും പോയിരിക്കുകയാണ്. മൂത്ത രണ്ടു സഹോദരന്മാരും വിവാഹിതരാണ്. കുടുംബവീട് ഇരിക്കുന്നത് വലിയ കോമ്പൗണ്ട് ആണ്. അതുകൊണ്ട് രണ്ടു സഹോദരന്മാരും അതേ കോമ്പൗണ്ടിൽ തന്നെ വീട് വെച്ച് മാറി താമസിക്കുന്നു. മഴമാറിയപ്പോൾ പ്രകാശനോട് പറഞ്ഞ് കിളിയുടെ സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ചുപോന്നു. വീടെത്തുമ്പോൾ ഒരു മണി കഴിഞ്ഞു. അപ്പോഴും നല്ല മഴക്കാർ ഉണ്ട്. ചെളിയുടെ സർട്ടിഫിക്കറ്റും ഫോമും എൻറെ മുറിയിൽ മേശമേൽ വെച്ചു. ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മൂമ്മ കിളിക്ക് ഭക്ഷണവും കൊടുത്തു കഴിഞ്ഞ് മുറിയിൽനിന്ന് ഇറങ്ങുന്നു.

എന്നോട്
അമ്മുമ്മ :- നീ ഒരു പോക്കങ്ങോട്ട് പോയിട്ട് ഇപ്പോഴാണോ വരുന്നത്. നിനക്ക് ചോറ് എടുക്കട്ടെ.
ഞാൻ എടുത്തോ എന്ന് പറഞ്ഞു. അമ്മുമ്മ അടുക്കളയിലേക്ക് പോയ സമയം, ഞാൻ കിളിയുടെ മുറിയിൽ കടന്നു. എന്നെയും പ്രതീക്ഷിച്ച് വാതിൽക്കലേക്ക് നോക്കി കിടക്കുകയാണ്. കട്ടിലിൽ അരികിൽ ചെന്നു സ്വകാര്യമായി
ഞാൻ :- സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും സുഖം.
കിളി :- എത്ര സമയമായി ഞാൻ കാത്തിരിക്കുന്നു. എന്നെ

💬 Comments

View all comments