0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 714

അതിന് എനിക്ക് കഴിയുമായിരുന്നില്ല. അത്രത്തോളം കുറ്റബോധം എൻറെ മനസ്സിൽ നിറഞ്ഞിരുന്നു. എൻറെ മുഖം പിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ഞാൻ അതിന് വഴങ്ങിയില്ല. കഴുത്തിൽ തെരുതെരെ ചുംബിക്കുന്നത് പോലെ അഭിനയിച്ചു. അന്നേരം ഒരു വികാരവും എന്നാൽ ഉണ്ടായിരുന്നില്ല. ഈ വക ചിന്തകൾ കൊണ്ടായിരിക്കാം നിർജീവമായിരുന്നു എൻറെ മനസ്സും ശരീരവും. കിളി എന്നെ ഒരുപാട് പ്രലോഭിപ്പിച്ചെങ്കിലും

ഒന്നിനും കഴിയുമായിരുന്നില്ല. ഞാൻ അനങ്ങാൻ പറ്റാത്ത വിധത്തിൽ ഇറുകെ പുണർന്ന് കിടന്നതിനാൽ, എപ്പോഴോ കക്ഷി ഉറങ്ങി. പുറത്തെ മഴക്ക് ചെറിയൊരു ശമനമുണ്ട്. കിളിയേ ശ്രദ്ധിച്ചപ്പോൾ ഗാഢനിദ്രയിൽ ആണെന്ന് മനസ്സിലായി. ഞാൻ കിളിയേ എന്നിൽ നിന്നും അടർത്തിമാറ്റി. തല കൈത്തണ്ടയിൽ നിന്നും എടുത്തു തലയിൽ വെച്ചു. പിന്നീട് ഷീറ്റ് എടുത്ത് പുതപ്പിച്ചു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കുറ്റബോധം കൊണ്ട് വിങ്ങുകയായിരുന്നു. ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു അടുക്കളയിൽ ചെന്ന് ലൈറ്റിട്ടു ഹാളിലെ ക്ലോക്കിൽ നോക്കിയപ്പോൾ 12:30. ലൈറ്റ് ഓഫ് ചെയ്ത് മുറിയിൽ കടന്ന് വാതിലടച്ച് സ്റ്റൂളിൽ ഇരുന്നു. കുറേ നേരം അങ്ങനെ ഇരുന്നു. പിന്നീട് ബാത്റൂമിൽ പോയി തിരിച്ചു വന്നു കട്ടിലിൽ ഓരം ചേർന്നു കിടന്നു. ജീവിതസഖിയായി കാണണം എന്ന് കരുതിയിട്ട് തൻ സുഖത്തിനുവേണ്ടി പ്രാപിക്കാൻ ശ്രമിച്ചതിന് എന്ത് ന്യായീകരണമാണ് പറയുക.

കിളിയോട്, ഞാൻ അങ്ങനെയല്ല ചിന്തിച്ചത് എന്നുപറഞ്ഞാൽ സ്വന്തം മനസാക്ഷി മാപ്പ് നൽകുമോ? ഞാൻ അങ്ങനെ തന്നെയല്ലേ ചിന്തിച്ചത്. അപ്പോഴത്തെ സുഖത്തിനു വേണ്ടി പ്രലോഭിപ്പിച്ച് വശീകരിക്കുകയല്ലെ ചെയ്തത്. അതുകൊണ്ടുതന്നെ കിളിയോട് ഒന്നും പറയാൻ കഴിവില്ലായിരുന്നു. കിളിയേ സ്നേഹിക്കുന്നതായി നടിച്ചതും പരിചരിച്ചതും എല്ലാം എൻറെ സ്വാർത്ഥത ആയിരുന്നില്ലേ? കിളിയേ ആർക്കും കൊടുക്കരുത് എന്നുള്ള സ്വാർത്ഥത

💬 Comments

View all comments