0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 671

ഇവിടെ അറിഞ്ഞാൽ എന്താകും സ്ഥിതി എന്നോർത്തപ്പോൾ, വെറുപ്പ് പുറത്ത് പ്രകടിപ്പിച്ചാൽ എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി.

പക്ഷേ എൻറെ പ്രതീക്ഷകളെ തകിടംമറിച്ച് എന്നെ കൂടുതൽ പരിചരിക്കുകയും സ്നേഹിക്കുകയും ആണ് ചെയ്തത്. എന്നോട് ക്ഷമിക്കണം ..... ഞാൻ ചെയ്ത എല്ലാ തെറ്റിനും" എന്നു പറഞ്ഞു. ഞാൻ പറഞ്ഞു:- " ഞാനും തെറ്റുകാരൻ ആണ്. പക്ഷേ ഞാൻ തൊട്ടാൽ ചൊറിയൻപുഴു ഇഴയുന്നത് പോലെയാണ് തോന്നുന്നത് എന്ന് പറഞ്ഞില്ലേ? അതുകേട്ടപ്പോൾ ഞാൻ എത്രത്തോളം വിഷമിച്ചു എന്ന് അറിയാമോ? ശരിയാണ്, അന്ന് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ സാഹചര്യം അങ്ങനെയായി പോയി.

ചെയ്ത തെറ്റിൻ്റെ തീവ്രത പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാനതിൽ പശ്ചാത്തപിക്കുന്നു. ഒരു പെണ്ണിനോടും അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. എന്നോട് ക്ഷമിക്കൂ. ക്ഷമ ചോദിച്ചത് കൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്ന് എനിക്കറിയാം. എന്നാലും ക്ഷമിക്കുക. എന്നോട് കാണിച്ച പ്രവർത്തികൾ ഞാൻ ചെയ്ത തെറ്റിന് ഒരിക്കലും പകരമാകില്ല. അത്രയും നീച പ്രവർത്തിയാണ് ഞാൻ ചെയ്തത്...." മുഴുവൻ പറയാൻ അനുവദിക്കാതെ എൻറെ ചുണ്ടുകൾ, ചുണ്ടുകളാൽ കവർന്നെടുത്തു. എന്നെ വരിഞ്ഞുമുറുക്കി.

ചുണ്ടുകൾ മോചിപ്പിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു:- " ഇനി ഒന്നും പറയണ്ട, അങ്ങനെ പറയാനുള്ള സാഹചര്യം ഞാൻ വിശദമാക്കിയതാണ്. ആ സംഭവത്തിനു ശേഷം എനിക്ക് അത്രയ്ക്കും വിരോധം ഉണ്ടായിരുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ആ സംഭവം. അതുകൊണ്ട് പറഞ്ഞുപോയതാണ്, എന്നോട് ക്ഷമിക്കുക. ഇപ്പോൾ എൻറെ ബുദ്ദൂസ് തൊടുമ്പോൾ പൂവ് തൊടുന്നത് പോലെയാണ്" എന്നിട്ട് ചെവിയിൽ ചെറിയൊരു കടിയും തന്നു. കടി കിട്ടിയപ്പോൾ എൻറെ ശരീരത്തിലുള്ള എല്ലാ

💬 Comments

View all comments