0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 673

മതി ഇനി എൻറെ പൊന്നുമോൻ കിടന്നുറങ്ങാൻ നോക്ക്, ഞാനിങ്ങനെ നെഞ്ചത്ത് തലയും വെച്ച് കിടന്നുറങ്ങാം." പെട്ടെന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്
ഞാൻ:- " ഈ കിടപ്പ് ഇന്നെ ഉണ്ടാവു. നാളെ മുതൽ അമ്മൂമ്മ ഇവിടെ ഉണ്ടാവും. അപ്പോൾ പിന്നെ എന്ത് ചെയ്യും. പിന്നെത്തെ എൻറെ കിടപ്പ് ഒന്നുകിൽ ഹാളിൽ, അല്ലെങ്കിൽ മുറിയിൽ. രണ്ടു മൂന്നു ദിവസം ഇവിടെ നമ്മൾ ഒറ്റക്ക് ഉണ്ടായിട്ട്, കാളി രൗദ്രഭാവം പൂണ്ടപോലെ നിൽക്കുകയായിരുന്നില്ലേ.....

അപ്പോഴൊക്കെ എന്നെ കണ്ടാൽ ഉപദ്രവിക്കാനും ദേഷ്യം കാണിക്കാനും അല്ലേ നേരം ഉണ്ടായുള്ളൂ. നാളെ മുതൽ ഏതു നെഞ്ചിൽ തലവെച്ച് കിടക്കും"
കിളി :- "ഞാൻ ഈ നെഞ്ചിൽ തന്നെ തല വെച്ച് കിടക്കും. വലിയമ്മ കിടന്നുറങ്ങിയാൽ ആന കുത്തിയാൽ പോലും അറിയില്ല. കേൾക്കാറില്ലേ കൂർക്കംവലി. അത് ഏകദേശം നേരം വെളുക്കുന്നത് വരെ കേൾക്കാം. വലിയമ്മ കിടക്കുന്നതു കാണാം, പിന്നെ തല്ലി അലച്ച് കൂർക്കം വലിച്ച് കിടന്നുറങ്ങുന്നതും ഒപ്പം കഴിയും. അപ്പോൾ നമ്മൾ രണ്ടും കെട്ടിപ്പിടിച്ച് ശൃഗംരിച്ച് ഈ നെഞ്ചിൽ തലയും വെച്ച് കിടന്നുറങ്ങും."

അപ്പോൾ ഞാൻ ഓർത്തു ശരിയാണല്ലോ അന്ന് എന്നോട് ഹാളിൽ കിടന്നൊ, ഇടക്ക് കിളിയെ ശ്രദ്ധിക്കണം. ഞാനും വന്നു ഇടക്കൊക്കെ നോക്കാം എന്നു പറഞ്ഞ ആളുടെ കൂർക്കം വലി നേരം വെളുക്കുന്നത് വരെ ഞാൻ കേട്ടതാണ്.
ഞാൻ :- "ഇങ്ങനെ കിടന്നുറങ്ങിയാൽ മതിയോ?"

കിളി എൻറെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു:-" എൻറെ ബുദ്ധുസിന് ഇങ്ങനെ കിടന്നാൽ വേദനിക്കുമോ"

ഞാൻ പറഞ്ഞു:-"ഇതിലും വലിയ വേദന കുറച്ചു ദിവസങ്ങളായി എനിക്ക് തന്നു കൊണ്ടിരിക്കുകയല്ലേ. അതുകൊണ്ട് ഇത്

💬 Comments

View all comments