Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]
അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട്
പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്.
അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും.
പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്.
അമ്മൂമ്മ :- എവിടുന്നാടാ മക്കളേ....... നല്ല കൂട്ടരാണോ?
പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര.
അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ.
കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട്
പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ.
അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി
കിളി:- എനിക്ക് സഹിക്കാൻ വയ്യ............ ഞാൻ പോകുന്നില്ല.......... എനിക്ക് പോകാൻ കഴിയില്ല........... എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല.......... എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട............ എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ.
എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്.
💬 Comments
View all comments