Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
ഞാൻ പോയില്ല. അന്നത്തെ രാത്രി ഞങ്ങൾ രണ്ടുപേരും പട്ടിണികിടന്നു.
രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി. നേരം വെളുത്ത് ഉടൻ എങ്ങനെയെങ്കിലും കിളിയെ കാണണം എന്നുള്ള ആഗ്രഹത്താൽ പെട്ടെന്നുതന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. ഏകദേശം പത്തു മണി ആകാൻ കാത്തിരുന്നു. ഉടനെ സൈക്കിൾ മടുത്തു ഞാൻ പുറത്തേക്കിറങ്ങുന്ന വഴി അമ്മൂമ്മ എന്നോട് ചോദിച്ചു " നീ ഇത് എങ്ങോട്ടാ കാലത്തെ?"
ഞാൻ :- എനിക്ക് എസ് സിയുടെ ഒരു ബുള്ളറ്റിൻ വാങ്ങണം.
എന്നുപറഞ്ഞ് സൈക്കിളുമെടുത്ത് ടൗണിലേക്ക് പുറപ്പെട്ടു. പേര് വരുത്താൻ പി എസ് സിയുടെ ബുള്ളറ്റ് വാങ്ങി ഞാൻ പതിയെ കിളിയുടെ വീട്ടിലേക്ക്. ഞാൻ അവിടെ ചെല്ലുമ്പോൾ കിളിയുടെ അച്ഛനും അമ്മയും കിളിയും മാത്രമേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുഖം കണ്ടപ്പോൾ എനിക്ക് തോന്നി രാത്രിയിൽ ഉറങ്ങിയിട്ടില്ല, കരഞ്ഞിട്ടുണ്ട്. തലമുടി ഒന്നും വാരി കെട്ടാതെ ഭ്രാന്തിയെ പോലെ ഇരിക്കുന്നു.
അച്ഛൻ :- എന്താടാ മോനെ രാവിലെ തന്നെ?
ഞാൻ :- ഞാൻ ടൗണിൽ ഒന്ന് വന്നതാ ഒരു പി എസ് സിയുടെ ബുള്ളറ്റിൻ വാങ്ങണമായിരുന്നു. അമ്മൂമ്മ പറഞ്ഞായിരുന്നു കിളിയുടെ പോയെന്ന് കാണണം എന്ന്. അതുകൊണ്ട് ഇവിടെ വരെ വന്നു.
കിളിയുടെ അമ്മ വർത്തമാനം കേട്ട് വന്നു
അമ്മ :- അവൾക്ക് ഭയങ്കര വിഷമമായിരുന്നു അവിടെനിന്ന് പോന്നിട്ട്. ഞാൻ ആ പ്രദീപിനോട് പറഞ്ഞതാണ് കുറച്ചു ദിവസം കൂടി അവിടെ നിന്നോട്ടെ എന്ന്. അവൻറെ അളിയൻ അവളെ കാണാൻ വരുന്നുണ്ട്. എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കേസാണ്. പക്ഷേ മറ്റുപല ആലോചനകൾ വന്നിട്ടും മൂത്ത രണ്ടു പുത്രന്മാർ വലിയ താല്പര്യം കാണിച്ചില്ല. അവർക്ക് കൈ മുറിയാൻ
💬 Comments
View all comments