Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി.
അമ്മൂമ്മ :- ഇനി വേണോ?
ഞാൻ മതിയെന്ന് പറഞ്ഞു. പാത്രവുമായി അമ്മൂമ്മ പോയി. ക്ഷീണം കാരണം ഞാനുറങ്ങിപ്പോയി. അമ്മു വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.
അമ്മുമ്മ :- മോനെ എഴുന്നേറ്റ് കഞ്ഞി കുടിക്ക്.
ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി.
അമ്മൂമ്മ :- മോളെ കിളി, അജയനെ ഒന്ന് പിടിച്ചെ.
ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു വരാം. എന്നാലെ ക്ഷീണം ഒക്കെ മാറുകയുള്ളൂ.
എന്ന് പറഞ്ഞു പതിയെ നടന്നു. കിളിവന്നു പിടിക്കാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു. കുറച്ചു കഞ്ഞി ഉള്ളിൽ ചെന്നപ്പോൾ ഒരു ആശ്വാസം. എന്നാലും ചെറിയൊരു ശബ്ദിക്കാൻ ഉള്ള ആരംഭം. കിടന്നാൽ ശർദ്ദിക്കും എന്ന് തോന്നിയതുകൊണ്ട് പതിയെ നടന്നു സിറ്റൗട്ടിലെ പടിയിൽ ഇരുന്നു. ഇപ്പോൾ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്. കിടന്നാൽ ക്ഷീണം മാറുകയില്ല എന്ന് എനിക്ക് തോന്നി. കുറച്ചുനേരം ഇരുന്നതിനു ശേഷം എഴുന്നേറ്റ് പതിയെ നടന്നു. ബുദ്ധിമുട്ട് തോന്നിയെങ്കിലും, നടപ്പു തുടർന്നു. വൈകുന്നേരമായപ്പോൾ ചിറ്റ എന്നെ കാണാൻ വന്നിരുന്നു. ചായ കുടി കഴിഞ്ഞു ചിറ്റ തിരിച്ചുപോയി. രാവിലത്തെ ക്ഷീണം മാറിയിരുന്നു. ചിറ്റ പോയ പുറകെ ഞാൻ പതിയെ മുറ്റത്തു നടന്നു. ക്ഷീണത്തിന് ലക്ഷണം ഒക്കെ മാറിയപ്പോൾ വീണ്ടും ചിന്തകളിലേക്ക് പോയി. കിളി ഇപ്പോൾ ഹാപ്പി ആണെന്ന് തോന്നുന്നു. പിന്നെ സംസാരിച്ച വിഷയം വഷളാക്കണ്ട അത് ഇങ്ങനെ തന്നെ പോട്ടെ. സംസാരിക്കാൻ നിന്നാൽ വീണ്ടും വഷളായാലൊ? ഇനി ഒരു കത്തി പ്രയോഗത്തിന് ഞാനില്ല. ഞാൻ ഇനി എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി ആയിരിക്കും ആ കത്തി
💬 Comments
View all comments