0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 827

പറഞ്ഞതാണ് കിളിയെ ഇവിടെ കിടത്തണ്ടയെന്ന്, എന്നിട്ടും. തലയിൽ കയ്യും വെച്ച് ഒന്നു നടന്നു ഇരുന്നോ കിടന്നു സമയം കളയാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. എത്രനേരമെന്നുവച്ചാൽ ഇരിക്കും, ഒന്നു നടന്നാൽ അത്രയും സമയം പോകും. ഇപ്പോൾ അതിന് കഴിയില്ലല്ലോ. വേദന സഹിക്കാൻ പാടില്ലാതെ ആയപ്പോൾ തലയിൽ കൈ വച്ചത് എഴുന്നേറ്റിരുന്നു. ഞാനെന്ത് അപരാധം ചെയ്തിട്ടാണാവോ, ആദ്യം കത്തിയെടുത്ത് വീശി കൈ മുറിച്ചു. അന്നു ഞാൻ കണ്ടതാണ് ആ മുഖഭാവം, എന്തൊരു ശൗര്യമായിരുന്നു ആ മുഖത്ത്. ഞാൻ ധൈര്യത്തോടെ നിന്നെങ്കിലും, അന്ന് പേടി തോന്നിയിരുന്നു. ഇത്രയും ക്രൂരമായി പ്രവർത്തിക്കണമെങ്കിൽ എന്തായിരിക്കും ആ മനസ്സിൽ. അത് എന്തുമാകട്ടെ എന്നെ അകറ്റിക്കോട്ടെ. എന്നാലും ഒരു ഉപകാരവും ഇല്ലെങ്കിലും വട്ടം വന്ന് കിടക്കുന്നതെന്തിന്. ആദ്യ ദിവസം ഞാൻ അനുഭവിച്ച വിഷമങ്ങൾ ഒക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. ബാത്റൂമിന് പുറത്ത് ഞാൻ വീണു കിടന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ല. ഇതൊക്കെ എന്നോടുള്ള വെറുപ്പും ദേഷ്യവും അകൽച്ചയും കൊണ്ടാണെന്ന് വിചാരിക്കാം. പിന്നെ എന്തിന് വട്ടം വന്നു കിടക്കുന്നു? എനിക്ക് വേദന എടുത്തിട്ടു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. പറഞ്ഞിട്ടെന്ത് കാര്യം സഹിക്കുക തന്നെ. അമ്മൂമ്മ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞിട്ട് എന്തായി തീരുമാനം. നാളെയെങ്കിലും പോസ്റ്റുമാൻ അപ്പോയ്മെൻറ് ഓർഡർ കൊണ്ടു വന്നാൽ മതിയായിരുന്നു. ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോകണം. എനിക്ക് ഇവിടെ നിൽക്കും തോറും നഷ്ടബോധം കൂടിക്കൂടി വരുന്നു. അതൊന്നു പുറത്തുകാണിക്കാൻ കൂടി വയ്യാത്ത അവസ്ഥ. ഞാൻ അങ്ങനെയൊക്കെ കിളിയോട് പറഞ്ഞെങ്കിലും, എൻറെ മനസ്സ് നീറി പുകയുകയായിരുന്നു. എന്നെ വേണ്ടാത്തവൾക്ക് ഞാനൊരിക്കലും ഒരു തടസ്സമായി നിൽക്കരുത്.

💬 Comments

View all comments