Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]
എനിക്കാണെങ്കിൽ രണ്ടുദിവസമായി നിദ്രാവിഹീനങ്ങളായ രാത്രികൾ. ഉറങ്ങട്ടെ വേദനയും വിഷമവും ദുഃഖങ്ങളും ഇല്ലാത്തവർക്ക് അല്ലേ സുഖമായി ഉറങ്ങാൻ പറ്റൂ. ഒഎൻവി കുറുപ്പ് സാർ പറഞ്ഞ ശാർങ്ഗകപ്പക്ഷികൾ എന്ന കവിതയിലെ വരികളാണ് പിന്നീട് എനിക്ക് ഓർമ്മ വന്നത്.
'എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ
എന്നേക്കുമായി അസ്തമിച്ചു പോയി'
ഞാൻ എല്ലാം പറഞ്ഞ് ശാന്തമായി അവളെ ആശംസിച്ചു വിടും എന്നു പറയുമ്പോൾ, എൻറെ മനസ്സ് നുറുങ്ങുകയാണ്. സ്നേഹം എന്നാൽ മറ്റൊരാളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്തും ത്യജിക്കാനുള്ള മനോഭാവമാണ്. അതിന് എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കണ്ണുകളെ നിദ്ര മാടിവിളിച്ചു. ഞാൻ തലയണകൾ എടുത്ത് കട്ടിലിൻ്റെ തലക്കൽ ചുവരിനെ മൂലയ്ക്ക് വെച്ച് ചാരിയിരുന്ന് ഉറങ്ങി.
നേരം നല്ലവണ്ണം പുലർന്നതിനുശേഷമാണ് ഞാൻ ഉണർന്നത്. എഴുന്നേറ്റ് സിറ്റൗട്ടിൽ പോയി ഇരുന്നു. ഇന്ന് ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ ചൊല്ലേണ്ടതാണ്. കുറച്ചുനേരം അവിടെ ഇരുന്നിട്ട് പ്രഭാത കൃത്യങ്ങൾ നിർവഹിക്കാൻ പോയി. അതു കഴിഞ്ഞു വന്ന് ഗേറ്റിനടുത്ത് പോയി നിൽപ്പായി. പരിചയക്കാർ ആരെങ്കിലും ടൗണിലേക്ക് പോകുന്നുണ്ടെങ്കിൽ, ഒരു ഓട്ടോ വരാൻ പറയണം. അങ്ങനെ നിൽക്കുമ്പോൾ ഒരു പരിചയക്കാരൻ പോകുന്നതു കണ്ടു. വിവരം തിരക്കിയപ്പോൾ ആള് ജംഗ്ഷൻ വരെ പോകുന്നുണ്ട്. അയാളോട് വിവരം പറഞ്ഞു വിട്ടു. ഞാൻ തിരിച്ചു വന്ന് ഡ്രസ്സ് ചെയ്യാൻ തുടങ്ങി. എഴുന്നേറ്റ് അമ്മൂമ്മയെയും കക്ഷിയെയും കണ്ടില്ല. കക്ഷി ഇപ്പോൾ എൻറെ മുമ്പിൽ തന്നെ വരാറില്ല. അമ്മ എവിടെ പോയി? ആരോട് ചോദിക്കാൻ. ചായയോ ഭക്ഷണമോ കിട്ടിയില്ല. ഡ്രസ്സ് മാറി ഞാൻ ഗേറ്റിനടുത്ത് എത്തി. ഞാൻ ആശുപത്രിയിൽ പോകുന്ന വിവരം ആരെയെങ്കിലും പറഞ്ഞ്
💬 Comments
View all comments