0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 819

പോയി വന്നതിന് ശേഷം കണ്ടപ്പോൾ കാണിച്ച് വിദ്വേഷം ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ ആ കാണിച്ചതൊക്കെ നാടകമായിരുന്നു എന്നാണ് ഞാൻ കരുതിയത്, ഞാൻ ഒരു വിഡ്ഢി. ആ വിഡ്ഢിത്തത്തിൻറെ പരിണിത ഫലം വീണ്ടും വന്ന് ദേ ഈ സീൻ ഉണ്ടാക്കി ( കൈ കാണിച്ച് ). അത് പാടില്ലായിരുന്നു. വന്നതൊക്കെ വന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അടുത്ത് തന്നെ ഇവിടെനിന്നും പോകും. ഇനി എന്നെങ്കിലുമൊക്കെ എവിടെ വെച്ചെങ്കിലും നമുക്ക് കാണാം. ഇപ്പോൾ അമ്മൂമ്മ ഇല്ലാത്തതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത്. ഒരു കാര്യം കിളിക്ക് എന്നോട് ചെയ്യാമായിരുന്നു. ഈ കത്തി പ്രയോഗത്തിനു പകരം, കിളിക്ക് അയാളെ ഇഷ്ടമാണെന്നും ഇനിമേലിൽ കാണാനോ സംസാരിക്കാനോ വരരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നു. ഇതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല. എനിക്ക് വിരോധമൊന്നുമില്ല കിളിക്ക് നല്ലത് വരുന്നതിന് എനിക്ക് സന്തോഷമെയുള്ളു. അമ്മൂമ്മ വരുമ്പോൾ ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ പോയി എന്ന് പറഞ്ഞാൽ മതി.
ഞാൻ ഇതൊക്കെ പറയുമ്പോൾ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല. പറഞ്ഞവസാനിപ്പിച്ചു നോക്കുമ്പോൾ എന്നെ നിർജീവമായി ഒന്നു നോക്കി. ഇത്രയും പറഞ്ഞ് ഞാൻ ഗേറ്റിനടുത്ത് പോയി. ഓട്ടോയും നോക്കി നിന്നു, 15 മിനിറ്റ് ഉള്ളിൽ ഓട്ടോ എത്തി ഞാൻ അതിൽ കയറി പോയി. ആശുപത്രിയിലെത്തി കൈ ഡ്രസ്സ് ചെയ്യാൻ വേണ്ടി അടിച്ചപ്പോൾ, ഡ്രസ്സ് ചെയ്തിരുന്ന കോട്ടൻ മുഴുവൻ രക്തം ആയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി, നേഴ്സിനോട് പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവർ എന്നോട് " കൂടെ ആരും വന്നിട്ടില്ലേ

💬 Comments

View all comments